![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d4/Denazification-street.jpg/640px-Denazification-street.jpg&w=640&q=50)
ഹിറ്റ്ലറുടെ പേരു നൽകപ്പെട്ട തെരുവുകൾ
From Wikipedia, the free encyclopedia
നാസി ജർമനിയിൽ ഹിറ്റ്ലറുടെ നാമത്തിൽ അറിയപ്പെട്ടിരുന്ന തെരുവുകളുടെ ഭാഗികമായ പട്ടികയാണ് ഇത്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/d4/Denazification-street.jpg/320px-Denazification-street.jpg)
നാസികൾ ഭരണം പിടിച്ചെടുത്തതിനു ഉടൻ തന്നെ വലിയ ആവേശത്തിൽ നഗരഭരണാധികാരികൾ ഹിറ്റ്ലറെ പ്രീതിപ്പെടുത്താനായി അയാൾക്ക് തങ്ങളുടെ നഗരങ്ങളുടെ ബഹുമാനിത പൗരത്വം നൽകാൻ തുടങ്ങി, അയാളുടെ പേരുകൾ തെരുവുകൾക്കും (Straße), ചത്വരങ്ങൾക്കും (Platz), നഗരത്തിലെ മറ്റു ഇടങ്ങൾക്കും (Anlage), അവന്യുക്കൾക്കും (Damm, Allee), സ്റ്റേഡിയങ്ങൾക്കും (Kampfbahn), പാലങ്ങൾക്കും (Brücke) ഒക്കെ നൽകി. 1933 മാർച്ചിൽ തന്നെ ജർമൻ നഗരങ്ങൾ ഇത്തരം പ്രവർത്തനങ്ങളാൽ നിറഞ്ഞു. ഈ പട്ടികയിൽ ഉള്ളവ മിക്കതും ഈ കാലത്തുനിന്നുള്ളവയാണ്.