ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക്
From Wikipedia, the free encyclopedia
ജപ്പാനിലെ ഹിരോഷിമയിൽ സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനം അഥവാ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് (Hiroshima Peace Memorial Park (広島平和記念公園, Hiroshima Heiwa Kinen Kōen?)). 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയിൽ ആദ്യമായി അണുബോംബ് പ്രയോഗിച്ചതിനെത്തുടർന്ന് മരണമടഞ്ഞ 1,40,000-ത്തോളം ആളുകളുടെ ഓർമ്മയ്ക്കായാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്.[1] ആണവായുധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന ഈ ഉദ്യാനം സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.[2]
ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് Hiroshima Peace Memorial Park | |
---|---|
ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് | |
![]() | |
തരം | ലോക സമാധാനത്തിനു വേണ്ടി നിലകൊള്ളുന്ന ഉദ്യാനം. |
സ്ഥാനം | ഹിരോഷിമ, ![]() |
Coordinates | 34.392728°N 132.452374°E / 34.392728; 132.452374 |
Created | ഏപ്രിൽ 1, 1954; 70 വർഷങ്ങൾക്ക് മുമ്പ് (1954-04-01) |
Status | പ്രവർത്തിക്കുന്നു. |
Website | ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് |
ഏറെ വർഷങ്ങൾക്കു മുമ്പ് അനേകം വ്യാപാര കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ഉണ്ടായിരുന്ന ഈ പ്രദേശം അണുവിസ്ഫോടനത്തെ തുടർന്ന് തരിശു നിലമായി മാറി. അണുബോംബ് വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്. ജാപ്പനീസ് വാസ്തുശില്പിയായ കെൻസോ ടാംഗെയാണ് ഉദ്യാനം രൂപകല്പന ചെയ്തത്. സമാധാന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി സ്മാരകങ്ങളും മ്യൂസിയങ്ങളും പഠനകേന്ദ്രങ്ങളുമാണ് ഇവിടെയുള്ളത്. വർഷം തോറും ലക്ഷക്കണക്കിനാളുകൾ ഉദ്യാനം സന്ദർശിക്കുവാനെത്തുന്നു. എല്ലാ വർഷവും ഓഗസ്റ്റ് 6-ന് ഹിരോഷിമാ ദിനത്തിൽ ഇവിടെ ചില പ്രത്യേക പരിപാടികൾ നടക്കാറുണ്ട്.[3]