ഹികാരു നകാമുറ
From Wikipedia, the free encyclopedia
ജപ്പാനിൽ ജനിച്ച് അമേരിയ്ക്കൻ പൗരത്വം നേടിയ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ആണ് ഹികാരു നകാമുറ (ജ: ഡിസംബർ 9, 1987).ഫിഡെയുടെ ജനുവരി 2017 റാങ്കിങ് പ്രകാരം ഏഴാം റാങ്കുള്ള കളിക്കാരനുമാണ്. 4 തവണ അമേരിയ്ക്കൻ ചെസ്സ് ചാമ്പ്യനുമായിരുന്നു നകാമുറ. 2011 ൽ ഐസ് ലന്റിലെ വിയ്ക് അൻ സീ യിൽ വച്ചു നടന്ന ഉന്നതറാങ്കുള്ള കളിക്കാരടങ്ങിയ ടൂർണമെന്റിൽ നകാമുറ ഒന്നാമതെത്തിയിരുന്നു. ഒരു അമേരിയ്ക്കൻ കളിക്കാരൻ നേടിയ മികച്ച വിജയങ്ങളിലൊന്നായി ഗാരി കാസ്പറോവ് ഇതിനെ വിശേഷിപ്പിച്ചിരുന്നു.[1] 2012 ലെ ഫിഡേ റേറ്റിങ്ങ് 2786 നിലവാരവും,2855 റേറ്റിങ്ങും ഉള്ള അമേരിയ്ക്കൻ കളിക്കാരനായും(USCF), നകാമുറ മാറിയിട്ടുണ്ട്.[2]
വസ്തുതകൾ ഹികാറു നകാമുറ, മുഴുവൻ പേര് ...
ഹികാറു നകാമുറ | |
---|---|
മുഴുവൻ പേര് | Hikaru Nakamura |
രാജ്യം | United States |
ജനനം | (1987-12-09) ഡിസംബർ 9, 1987 (36 വയസ്സ്) Hirakata, Osaka, Japan |
സ്ഥാനം | Grandmaster |
ഫിഡെ റേറ്റിങ് | 2754 (ജൂലൈ 2024) (No. 5 in the June 2013 FIDE World Rankings) |
ഉയർന്ന റേറ്റിങ് | 2786 (October 2012) |
അടയ്ക്കുക