സൻഷിറോ സുഗാത
From Wikipedia, the free encyclopedia
ജാപ്പനീസ് ചലച്ചിത്ര സംവിധായകൻ അകിര കുറോസാവയുടെ ആദ്യ ചിത്രമാണ് സൻഷിറോ സുഗാത (姿三四郎, സുഗാത സൻഷിറോ?, aka ജൂഡോ സാഗ). 1943 മാർച്ച് 25-ന് ജപ്പാനിലാണ് ഈ ചലച്ചിത്രം ആദ്യം റിലീസ് ചെയ്തത്. ടോഹോ സ്റ്റുഡിയോ ആയിരുന്നു നിർമാതാക്കൾ. 1974 ഏപ്രിൽ 28-നാണ് ഈ ചലച്ചിത്രം അമേരിക്കൻ ഐക്യനാടുകളിൽ ആദ്യമായി റിലീസ് ചെയ്തത്. ടോമിത സുനിയോ രചിച്ച ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചലച്ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ടോമിത സുനിയോ പ്രസിദ്ധ ജൂഡോക ആയ ടോമിത സുൻജിറോയുടെ പുത്രനായിരുന്നു. പിടിവാശിക്കാരനായ യുവാവായ സൻഷിറോയെ ആണ് ഈ ചലച്ചിത്രം പിൻതുടരുന്നത്. ജുജിറ്റ്സു പഠിക്കുവാനായി ഇയാൾ നഗരത്തിലേയ്ക്ക് വരുന്നുവെങ്കിലും ജൂഡോ എന്ന മറ്റൊരു ആത്മരക്ഷാ മാർഗ്ഗം ഇയാൾക്ക് മുന്നിലെത്തുന്നു. ഷിറോ സായിഗോയെ ആസ്പദമാക്കിയാണ് പ്രധാന കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുള്ളത്.[1]
സൻഷിറോ സുഗാത | |
---|---|
സംവിധാനം | അകിര കുറോസാവ |
നിർമ്മാണം | കെയ്ജി മറ്റ്സുസാക്കി |
രചന | അകിര കുറോസാവ ടോമിത സുനിയോ |
ആസ്പദമാക്കിയത് | Sanshiro Sugata by സുനിയോ ടോമിത |
അഭിനേതാക്കൾ | ദെൻജിറോ ഒകോച്ചി സുസുമു ഫുജിത യുകികോ ടോഡോറോകി ടകാഷി ഷിമുറ |
സംഗീതം | സെയിച്ചി സുസുകി |
ഛായാഗ്രഹണം | അകിര മിമുറ |
ചിത്രസംയോജനം | ടോഷിയോ ഗോട്ടോ അകിര കുറോസാവ |
സ്റ്റുഡിയോ | ടോഹോ സ്റ്റുഡിയോ |
വിതരണം | ടോഹോ കമ്പനി ലിമിറ്റഡ് |
റിലീസിങ് തീയതി |
|
രാജ്യം | ജപ്പാൻ |
ഭാഷ | ജാപ്പനീസ് |
സമയദൈർഘ്യം | 79 / 97 മിനിട്ടുകൾ |
സിനിമാനിർമ്മാണത്തെ കുറസോവ പെട്ടെന്നുതന്നെ പൂർണ്ണമായി മനസ്സിലാക്കിയിരുന്നുവെന്നതിന്റെ ആദ്യകാല ഉദാഹരണങ്ങളിലൊന്നാണ് ഈ ചിത്രം. ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ധാരാളമായി കാണുന്ന പല പ്രത്യേക രീതികളും (വൈപ്പുകൾ ഉദാഹരണം) ഈ ചിത്രത്തിൽ കാണാം. വ്യക്തികളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുവാൻ പ്രകൃതിയെ ഉപയോഗിക്കുക, കാമറയുടെ സ്പീഡ് പെട്ടെന്ന് മാറ്റുക എന്നീ രീതികളൊക്കെ ഈ ചിത്രത്തിലുണ്ട്. ആ കാലത്ത് വലിയ സ്വാധീനം ചെലുത്തിയ ചിത്രമായിരുന്നു ഇത്. അഞ്ച് പ്രാവശ്യം ഈ ചിത്രം പുനർനിർമിച്ചിട്ടുണ്ട്. 1945-ൽ കുറസോവ തന്നെ സംവിധാനം ചെയ്ത സൻഷിറോ സുഗാത രണ്ടാം ഭാഗം ഈ ചലച്ചിത്രത്തിന്റെ തുടർച്ചയാണ്.