![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/37/Enchoen27n3200.jpg/640px-Enchoen27n3200.jpg&w=640&q=50)
സൺ ത്സൂ
From Wikipedia, the free encyclopedia
പുരാതന ചൈനയുടെ വസന്ത-ശരത്-കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പട്ടാള ഉദ്യോഗസ്ഥനും എഴുത്തുകാരനുമായിരുന്നു സൺ ത്സൂ അഥവാ സൺ സീ. യുദ്ധതന്ത്രം എന്ന പ്രസിദ്ധ പുസ്തകത്തിന്റെ കർത്താവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. സൺ വൂ എന്നാണ് ശരിയായ പേര്. 'വിദ്വാനായ സൺ' എന്നാണ് സൺ ത്സൂ എന്ന പദത്തിനർത്ഥം. വൂ രാജാവായ ഹെലൂവിന്റെ ഉപദേഷ്ഠാവായിരുന്നു സൺ ത്സൂ എന്നാണ് മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നത്.
വസ്തുതകൾ സൺ ത്സൂ, ജനനം ...
സൺ ത്സൂ | |
---|---|
![]() സൺ ത്സൂവിന്റെ ഒരു പ്രതിമ, ജപ്പാൻ | |
ജനനം | 544 ബീ. സി. കീ രാജ്യം / വൂ രാജ്യം |
മരണം | 496 ബീ. സി. |
തൊഴിൽ | സൈന്യാധിപനും യുദ്ധതന്ത്രജ്ഞനും |
Period | വസന്ത-ശരത്-കാലഘട്ടം |
വിഷയം | യുദ്ധതന്ത്രം |
ശ്രദ്ധേയമായ രചന(കൾ) | യുദ്ധതന്ത്രം (ദി ആർട്ട് ഓഫ് വാർ) |
അടയ്ക്കുക
വസ്തുതകൾ Traditional Chinese, Simplified Chinese ...
സൺ ത്സൂ | |||
Traditional Chinese | 孫子 | ||
---|---|---|---|
Simplified Chinese | 孙子 | ||
Literal meaning | സൺ വിദ്വാൻ | ||
| |||
സൺ വൂ | |||
Traditional Chinese | 孫武 | ||
Simplified Chinese | 孙武 | ||
| |||
ചാങ്-കിങ് | |||
Traditional Chinese | 長卿 | ||
Simplified Chinese | 长卿 | ||
| |||
അടയ്ക്കുക