സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
സ്വീഡിഷ് ഫുട്ബോൾ കളിക്കാരൻ / From Wikipedia, the free encyclopedia
സ്വീഡന്റെയും നിലവിൽ എ സി മിലാന്റെയും മുൻനിര സ്ട്രൈക്കറാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഇടയ്ക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും യൂറോ2012 യോഗ്യതാ മൽസരങ്ങൾക്ക് മുൻപ് ടീമിൽ തിരിച്ചെത്തി. യൂറോ2012ൽ ക്യാപ്റ്റനായാണ് കളിച്ചത്. ദേശിയ ടീമിന്റെ ക്യാപ്റ്റനായി തുടരുന്നു.
സ്വീഡനു വേണ്ടി കളിക്കുന്നതിനിടയിൽ(2012 യൂറോ കപ്പ്). | |||
Personal information | |||
---|---|---|---|
Full name | സ്ലാട്ടൻ ഇബ്രാഹിമോവിച്ച് | ||
Height | 1.95 m (6 ft 5 in)[1] | ||
Position(s) | ഫോർവേഡ് | ||
Club information | |||
Current team | A. C milan | ||
Number | 9 | ||
Senior career* | |||
Years | Team | Apps | (Gls) |
1999–2001 | Malmö FF | 40 | (16) |
2001–2004 | അജാക്സ് | 74 | (35) |
2004–2006 | യുവന്റ്സ് | 70 | (23) |
2006–2009 | Internazionale | 88 | (57) |
2009–2011 | ബാർസലോണ | 29 | (16) |
2010–2011 | → ഏ.സി.മിലാൻ (loan) | 29 | (14) |
2011–2012 | ഏ.സി.മിലാൻ |
32 | (28) |
2012- | പാരീസ് സെന്റ് ജെർമെയ്ൻ | 10 | (10) |
National team‡ | |||
2001 | സ്വീഡൻ U21 | 7 | (6) |
2001– | സ്വീഡൻ | 85 | (39) |
*Club domestic league appearances and goals, correct as of 4 നവംബർ 2012 ‡ National team caps and goals, correct as of 14.25, 14 നവംബർ 2012 (UTC) |
1990ൽ മാൽമോ എഫ്ഫിലായിരുന്നു ഇബ്രാഹിമോവിച്ച് തന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് അജാക്സിലും യുവന്റസിലും അദ്ദേഹം കളിച്ചു. 2006 ൽ എഫ്. സി. ഇന്റനാസിയോണലിൽ കരാറിലായി. 2007 ലും 2009ലും യുവേഫ ടീം ഓഫ് ദി ഇയറിൽ സ്ഥാനം നേടിയിരുന്നു. 2008-09 കാലയളവിൽ ലീഗിലെ ടോപ്പ് സ്കോററായിരുന്നു അദ്ദേഹം. 2009 ൽ അദ്ദേഹം ബാഴ്സലോണയിലെത്തി. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഉടർന്ന രണ്ടാമത്തെ ട്രാൻസ്ഫർ തുകയായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷെ അധിക കാലം അദ്ദേഹം ബാഴ്സയിൽ കളിച്ചില്ല. വീണ്ടും ഇറ്റാലിയൻ ലീഗിലേക്ക് തിരിച്ചെത്തി. ഇത്തവണ എസി മിലാനിലേക്കായിരുന്നു ചേക്കേറിയത്. മിലാൻ ഡെർബി, ചാമ്പ്യൻസ് ലീഗ്, യൂറോ കപ്പ് പോലെയുള്ള ശ്രദ്ധേയ മത്സരങ്ങളിൽ ഗോളുകൾ നേടിയും വിജയങ്ങളിൽ പങ്കാളിയാവുകയും ചെയ്തുകൊണ്ട് അദ്ദേഹം തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ നേരിട്ടു. ചാമ്പ്യൻസ് ലീഗിൽ ആറു ക്ലബ്ബുകൾക്കുവേണ്ടി ഗോൾ നേടിയ ഒരേയൊരു താരമാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.