സ്റ്റോക്കാർഡ് ചാന്നിംഗ്
From Wikipedia, the free encyclopedia
സ്റ്റോക്കാർഡ് ചാന്നിംഗ് (ജനനം, സൂസൻ അന്റോണിയ വില്യംസ് സ്റ്റോക്കാർഡ്; ഫെബ്രുവരി 13, 1944)[1] ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഗ്രീസ് (1978) എന്ന സിനിമയിലെ ബെറ്റി റിസോ, ദി വെസ്റ്റ് വിംഗ് (1999-2006) എന്ന എൻബിസി ടെലിവിഷൻ പരമ്പരയിലെ പ്രഥമ വനിത ആബി ബാർട്ട്ലെറ്റ് എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ പ്രധാനമായും അറിയപ്പെടുന്നത്. സിക്സ് ഡിഗ്രീസ് ഓഫ് സെപ്പറേഷന്റെ നാടക, ചലച്ചിത്ര പതിപ്പുകളിൽ ഒയിസ കിറ്റ്റെഡ്ജ് എന്ന വേഷം ചെയ്തതിൻറെ പേരിലും അറിയപ്പെടുന്ന അവർക്ക് ഇതിൻറെ 1993-ലെ ചലച്ചിത്ര പതിപ്പ് മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം നേടിക്കൊടുത്തു.
സ്റ്റോക്കാർഡ് ചാന്നിംഗ് | |
---|---|
ജനനം | സൂസൻ അന്റോണിയ വില്യംസ് സ്റ്റോക്കാർഡ് (1944-02-13) ഫെബ്രുവരി 13, 1944 (80 വയസ്സ്) ന്യൂയോർക്ക് സിറ്റി, യു.എസ്. |
വിദ്യാഭ്യാസം | ഹാർവാർഡ് യൂണിവേഴ്സിറ്റി (ബി.എ.) |
തൊഴിൽ | നടി |
സജീവ കാലം | 1969–ഇതുവരെ |
ജീവിതപങ്കാളി(കൾ) | വാൾട്ടർ ചാന്നിംഗ് ജൂനിയർ
(m. 1963; div. 1967)പോൾ ഷ്മിത്ത്
(m. 1970; div. 1976)ഡേവിഡ് ഡെബിൻ
(m. 1976; div. 1980)ഡേവിഡ് റൗൾ
(m. 1980; div. 1988) |
പങ്കാളി(കൾ) | ഡാനിയൽ ഗിൽഹാം
(m. 1990; died 2014) |
എ ഡേ ഇൻ ഡെത്ത് ഓഫ് ജോ എഗ്ഗ് എന്ന നാടകത്തിൻറെ ബ്രോഡ്വേ പുനരുജ്ജീവനത്തിൽ ഒരു നാടകത്തിലെ മികച്ച നടിക്കുള്ള 1985-ലെ ടോണി അവാർഡ് നേടിയതു കൂടാതെ 2002-ലെ ദി വെസ്റ്റ് വിംഗ് എന്ന ടി.വി. പരമ്പര, ദി മാത്യു ഷെപ്പേഡ് സ്റ്റോറി എന്ന ടെലിവിഷൻ സിനിമ എന്നിവയിലെ വേഷങ്ങൾക്ക് എമ്മി അവാർഡുകളും ചാന്നിംഗ് നേടി. 2004-ൽ ടെലിവിഷൻ സിനിമയായ ജാക്കിലെ വേഷത്തിന് അവൾ ഒരു ഡേടൈം എമ്മി അവാർഡ് നേടി. ദി ഫോർച്യൂൺ (1975), ദി ബിഗ് ബസ് (1976), ദി ചീപ്പ് ഡിറ്റക്ടീവ് (1978), ഹാർട്ട്ബേൺ (1986), ടു വോങ് ഫൂ, താങ്ക്സ് ഫോർ എവിരിതിംഗ്! ജൂലി ന്യൂമർ (1995), അപ്പ് ക്ലോസ് & പേഴ്സണൽ (1996), പ്രാക്ടിക്കൽ മാജിക് (1998), വുഡി അലന്റെ എനിതിംഗ് എല്സ് (2003) എന്നിവ അവർ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങളിൽ ഉൾപ്പെടുന്നു. സിബിഎസ് നാടകീയ പരമ്പരയായ ദി ഗുഡ് വൈഫിൽ (2012-16) വെറോണിക്ക ലോയുടെ ആവർത്തിച്ചുള്ള വേഷവും അവർ അവതരിപ്പിച്ചിരുന്നു.