From Wikipedia, the free encyclopedia
ഒരു ചെറിയ ഓസിക്കിൾ അസ്ഥിയാണ് സ്റ്റേപിസ്. ഇൻകസിനോടും ഓവൽ ജാലകത്തോടുമാണ് ഇത് യോജിച്ചിരിക്കുന്നത്. ശരീരത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ അസ്ഥിയാണ് സ്റ്റേപിസ്. പ്രഫസർ ജിയോവാനി ഫിലിപ്പോ ഇൻഗ്രാസ്സിയയാണ് 1546-ൽ നേപ്പിൾസ് സർവകലാശാലയിൽ ഇതിനെ ശാസ്ത്രത്തിന് മുന്നിൽ എത്തിച്ചത്.
Bone: സ്റ്റേപിസ് | |
---|---|
A. ഇടത്തേ സ്റ്റേപിസ്. B. ഇടത്തേ സ്റ്റേപിസ്, മീഡിയൽ പ്രതലം. | |
ഓസിക്കിളുകളും ലിഗമെന്റുകളും, മുന്നിൽ നിന്നുള്ള കാഴ്ച്ച. | |
മദ്ധ്യകർണ്ണത്തിലെ അസ്ഥികളും പേശികളും | |
Gray's | subject #231 1045 |
Precursor | 2nd branchial arch[1] |
MeSH | Stapes |
ഇൻകസ് അസ്ഥിയിൽ നിന്നും ശബ്ദവീചികൾ ഓവൽ ജാലകത്തിൽ എത്തിക്കുകയാണ് സ്റ്റേപിസ് ചെയ്യുന്നത്. ഫേഷ്യൽ നാഡി നിയന്ത്രിക്കുന്ന സ്റ്റപീഡിയസ് പേശിയാണ് സ്റ്റേപിസിനെ ഉറപ്പിച്ച് നിർത്തുന്നത്..[2]
6 മുതൽ 8 ആഴ്ച്ചവരെയുള്ള ഗർഭകാലത്താണ് സ്റ്റേപിസ് രൂപപ്പെടുന്നത്. ആ സമയത്ത് ഭ്രൂണത്തിന്റെ തലയുടെ ഭൂരിഭാഗത്തും രക്തമെത്തിക്കുന്ന സ്റ്റപീഡിയൽ ധമനിക്ക് ചുറ്റുമാണ് സ്റ്റേപിസ് നിലകൊള്ളുന്നത്. പിന്നീട് എക്സ്റ്റേണൽ കരോട്ടിഡ് ധമനി രൂപപ്പെട്ട് തലയിലേക്ക് രക്തമെത്തിക്കുന്ന ജോലി ഏറ്റെടുക്കുമ്പോൾ സ്റ്റേപിസിൽ ജനാല പോലെ ഒരു ദ്വാരം ബാക്കിയാവും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.