From Wikipedia, the free encyclopedia
1917-ലെ റഷ്യൻ വിപ്ലവത്തിന്റേയും, 1918 മുതൽ 1921 വരെ നടന്ന റഷ്യൻ ആഭ്യന്തരകലാപങ്ങളുടെയും ഫലമായി റഷ്യൻ സാമ്രാജ്യത്തെ നീക്കം ചെയ്ത് ആ ഭൂപ്രദേശത്ത് 1922-ൽ നിലവിൽ വന്ന സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയാണ് സോവിയറ്റ് യൂണിയൻ അഥവാ യു.എസ്.എസ്.ആർ. (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്സ്). 1991-ൽ സോവിയറ്റ് യൂണിയൻ വിഘടിച്ച് വീണ്ടും സ്വതന്ത്രരാഷ്ട്രങ്ങളായി.
യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിൿസ് Союз Советских Социалистических Республик¹ Soyuz Sovetskikh Sotsialisticheskikh Respublik¹ | |||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1922–1991 | |||||||||||||||||||||||||||||||||||||||||||
മുദ്രാവാക്യം: Пролетарии всех стран, соединяйтесь! (Translit.: Proletarii vsekh stran, soyedinyaytes!) Translation:"സർവ്വരാജ്യതൊഴിലാളികളെ, സംഘടിക്കുവിൻ!" | |||||||||||||||||||||||||||||||||||||||||||
തലസ്ഥാനം | മോസ്കോ | ||||||||||||||||||||||||||||||||||||||||||
പൊതുവായ ഭാഷകൾ | റഷ്യൻ (de facto), 14 ഇതര ഔദ്യോഗികഭാഷകൾ | ||||||||||||||||||||||||||||||||||||||||||
ഗവൺമെൻ്റ് | സോഷ്യലിസ്റ്റ് റിപ്പബ്ലിൿ | ||||||||||||||||||||||||||||||||||||||||||
• 1922–1924 (first) | ലെനിൻ | ||||||||||||||||||||||||||||||||||||||||||
• 1985–1991 (last) | മിഖായേൽ ഗോർബച്ചേവ് | ||||||||||||||||||||||||||||||||||||||||||
Premier | |||||||||||||||||||||||||||||||||||||||||||
• 1923–1924 (first) | ലെനിൻ | ||||||||||||||||||||||||||||||||||||||||||
• 1991 (last) | Ivan Silayev | ||||||||||||||||||||||||||||||||||||||||||
ചരിത്രം | |||||||||||||||||||||||||||||||||||||||||||
• സ്ഥാപിതം | ഡിസംബർ 30 1922 | ||||||||||||||||||||||||||||||||||||||||||
• ഇല്ലാതായത് | ഡിസംബർ 26 19912 1991 | ||||||||||||||||||||||||||||||||||||||||||
വിസ്തീർണ്ണം | |||||||||||||||||||||||||||||||||||||||||||
1991 | 22,402,200 കി.m2 (8,649,500 ച മൈ) | ||||||||||||||||||||||||||||||||||||||||||
Population | |||||||||||||||||||||||||||||||||||||||||||
• 1991 | 293047571 | ||||||||||||||||||||||||||||||||||||||||||
നാണയവ്യവസ്ഥ | റൂബിൾ (SUR) | ||||||||||||||||||||||||||||||||||||||||||
സമയ മേഖല | UTC+2 to +13 | ||||||||||||||||||||||||||||||||||||||||||
Calling code | 7 | ||||||||||||||||||||||||||||||||||||||||||
Internet TLD | .su | ||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||
1Official names of the USSR Internet TLD: .su Calling code: +7 2On 21 December 1991, eleven of the former socialist republics declared in Alma-Ata (with the twelfth republic - Georgia - attending as an observer) that with the formation of the Commonwealth of Independent States the Union of Soviet Socialist Republics ceases to exist. |
റഷ്യയിൽ അന്ന് നിലവിലിരുന്ന[൧] ജൂലിയൻ കലണ്ടർ അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള ജോർജ്ജിയൻ കലണ്ടർ പ്രകാരം മാർച്ച് 2-ന്) സാർ-ചക്രവർത്തി നിക്കോളാസ് രണ്ടാമൻ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും തുടർന്ന് ജോർജി ലവേവിന്റെ നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന്, സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ അലക്സാണ്ടർ കെറൻസ്കി താൽക്കാലിക സർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്ത്വത്തിൽ ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്ലാഡിമർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.
ഫെബ്രുവരി വിപ്ലവത്തിനു ശേഷം റഷ്യയിലാകെ ബോൾഷെവിക്കുകളും താൽക്കാലികസർക്കാറിന്റെ അനുയായികളും തമ്മിൽ സംഘർഷം നിലനിന്നു. തുടക്കത്തിൽ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താൽക്കാലികസർക്കാർ തടഞ്ഞുനിർത്തി. എന്നാൽ ഓട്ടൊമൻ തുർക്കിയുടെ ആക്രമണത്തെ തടയാൻ, കോക്കസസിൽ 5 ലക്ഷത്തോളം പട്ടാളക്കാരെ സർക്കാരിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യൻ സർക്കാരിൽ കടുത്ത രാഷ്ട്രീയസാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ കെറൻസ്കിയുടെ താത്കാലികസർക്കാരിനെ അട്ടിമറിച്ചു. ജൂലിയൻ കലണ്ടർ 1917 ഒക്ടോബർ 24,25 തിയ്യതികളിലാണ് (ജോർജ്ജിയൻ കലണ്ടർ പ്രകാരം നവംബർ 6,7) ബോൾഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബർ വിപ്ലവം എന്നും പറയുന്നു.
1922-ൽ വ്ലാഡിമിർ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക് പാർടി അധികാരത്തിലേക്ക് കയറി [1]. ലെനിന്റെ കാലശേഷം 1920-കളിൽ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ജോസഫ് സ്റ്റാലിൻ സ്വയം ലെനിന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. സ്റ്റാലിൻ മാർക്സിസം-ലെനിനിസത്തെയാണ് തന്റെ ആദർശമായി സ്വീകരിച്ചത്. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് മാതൃകയിൽ ഒരു കേന്ദ്ര-നിയന്ത്രിത സമ്പദ്- ഘടനയാണ് സ്റ്റാലിൻ സ്ഥാപിച്ചത് [2]. തത്ഫലമായി പിന്നീട് വന്ന പതിറ്റാണ്ടുകളിൽ സോവിയറ്റ് യൂണിയൻ അതിവേഗത്തിലുള്ള വ്യവസായവത്കരണവും ആധുനീകരണവും കാണുകയുണ്ടായി. എന്നാൽ അതേസമയം തന്റെ രാഷ്ട്രീയ എതിരാളികളെയും വിമർശകരേയും അടിച്ചമർത്താനും സ്റ്റാലിൻ മടിച്ചില്ല [3].
രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ സോവിയറ്റ് യൂണിയൻ ആദ്യം നാസി ജർമ്മനിയുമായി ആക്രമണമില്ലാ-കരാർ ഒപ്പ് വെച്ചെങ്കിലും നാസി ജർമനി, യൂറോപ്പ് പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ സോവിയറ്റ് യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. തുടർന്ന്, ബെർലിനെതിരെയുള്ള യുദ്ധം സോവിയറ്റ് യൂണിയൻ തന്നെയാണ് നയിച്ചത് [4]. തുടക്കത്തിൽ ജർമ്മനിയോടു പിടിച്ചുനിൽക്കാൻ കുറച്ച് പ്രയാസപ്പെട്ടെങ്കിലും സ്റ്റാലിൻഗ്രാഡിലെ വിജയത്തിന് ശേഷം സോവിയറ്റ് യൂണിയൻ യുദ്ധത്തിൽ മേല്ക്കോയ്മ നേടുകയുണ്ടായി. തുടർന്ന് 1945-ൽ ബെർലിനും കയ്യടക്കി.
തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയൻ കിഴക്കേജർമ്മനി 1989 വരെ കൈയ്യടക്കി വയ്ക്കുകയുണ്ടായി. 1953-ൽ സ്റ്റാലിൻ്റെ മരണശേഷം നികിതാ ക്രുഷ്ചേവ് ആണ് അധികാരത്തിലേക്ക് വന്നത്. ക്രുഷ്ചേവ് സാമൂഹിക സാമ്പത്തിക രംഗത്ത് ഉദാരവത്കരണം കൊണ്ടുവരികയുണ്ടായി. ഡീ-സ്റ്റാലിനീകരണം എന്നാണ് ഈ കാലഘട്ടം അറിയപ്പെട്ടത്. യുദ്ധത്തിനു ശേഷം സോവിയറ്റ് യുണിയനും അമേരിക്കയുമായിരുന്നു ആഗോളശക്തികളായി ഉയർന്നു വന്നത്. ഈ രണ്ട് വൻശക്തികളുടെ മത്സരമാണ് ശേഷം ശീതയുദ്ധത്തിന് വഴിതെളിച്ചത് [5]. ശീതയുദ്ധകാലത്ത് ശാസ്ത്ര-സാങ്കേതികരംഗത്തും ബഹിരാകാശരംഗത്തും ആയുധസാങ്കേതികവിദ്യയിലും അത്യധികം മുന്നേറ്റങ്ങൾ കൈവരിക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച സ്പുട്നിക് ആയിരുന്നു ലോകത്തെ ആദ്യത്തെ മനുഷ്യനിർമ്മിത ഉപഗ്രഹം. തുടർന്ന് സോവിയറ്റ് യുണിയൻ ലെയ്ക എന്ന ഒരു നായയെയും ബഹിരാകാശത്തേക്ക് അയയ്ക്കുകയുണ്ടായി. സോവിയറ്റ് യൂണിയൻ്റെ യൂറി ഗഗാറിൻ ആയിരുന്നു ആദ്യമായി ബഹിരാകാശത്തിലെത്തിയ മനുഷ്യൻ. എന്നാൽ 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയായിരുന്നു ശീതയുദ്ധകാലത്തെ എറ്റവും തീക്ഷ്ണമായ സംഭവവികാസം[6].
1979-ൽ സോവിയറ്റ് യൂണിയൻ അഫ്ഘാനിസ്താനിൽ സൈന്യം വിന്യസിക്കുക വഴി സോവിയറ്റ് അഫ്ഗാൻ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു. 1980-കളുടെ അന്ത്യത്തിൽ അധികാരത്തിൽ വന്ന മിഖായേൽ ഗോർബച്ചേവ് സ്കാന്റനെവിയൻ രാജ്യങ്ങൾ പിന്തുടർന്ന് വന്ന സോഷ്യലിസ്റ്റ് ജനാധിപത്യം കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ ഇത് സോവിയറ്റ് യൂണിയന്റെ പല ഭാഗങ്ങളിലും വിഘടനവാദികളുടേയും ദേശീയവാദികളുടേയും വിപ്ലവത്തിനു വഴിവെച്ചു. തുടർന്ന് 1991-ൽ സോവിയറ്റ് യൂണിയൻ റഷ്യൻ ഫെഡറേഷനായും മറ്റു ചെറു-കിഴക്കെ യൂറോപ്യൻ രാജ്യങ്ങളായും വിഘടിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.