From Wikipedia, the free encyclopedia
സമുദ്രജലത്തിന്റെ വൈദ്യുതചാലകത, താപനില, സമുദ്രത്തിന്റെ ആഴം, ലീനവാതകങ്ങളുടെ ഗാഢത, ഹരിതകത്തിളക്കം (chlorophyll fluorescence) തുടങ്ങിയവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സോണ്ടെ അഥവാ സി.റ്റി.ഡി.(CTD).[1][2]. വിവിധ തരം സെൻസറുകൾ ഒരുമിച്ചു ചേർത്തു് നിസ്കിൻ കുപ്പികൾ അഥവാ നാൻസൻ കുപ്പികൾ എന്നറിയപ്പെടുന്ന പ്രത്യേകതരം കവചിതപേടകങ്ങളിൽ അടക്കം ചെയ്തു് ഒരു ശ്രേണിയായാണു് സോണ്ടെ രൂപപ്പെടുത്തുന്നതു്. നിശ്ചിത ആഴങ്ങളിൽ ഈ കുപ്പികൾ യന്ത്രസഹായത്തോടെയോ കായികമായോ സമയനിയന്ത്രിതമായോ തുറക്കുകയും അതതുമേഖലകളിലെ സമുദ്രജലത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുന്നു. ഇത്തരം സാമ്പിളുകൾ ഉടനെത്തന്നെയോ സമുദ്രനിരപ്പിനു മുകളിലെത്തിച്ചോ അവയിൽനിന്നും ആവശ്യമുള്ള ഭൗതികശാസ്ത്ര-ജീവശാസ്ത്രവിവരങ്ങൾ ശേഖരിക്കുന്നു. മറ്റു സാമുദ്രികനിരീക്ഷണോപകരണങ്ങളുടെ സെൻസറുകൾ പുനഃക്രമീകരിക്കാനും (calibrate) ഇത്തരം സോണ്ടേകൾ പ്രയോജനപ്പെടാറുണ്ടു്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.