Remove ads
From Wikipedia, the free encyclopedia
സോങ് കോൾ ( Kyrgyz: Соңкөл, IPA: [sóɴkœl]) കിർഗിസ്ഥാനിലെ നാരിൻ പ്രോവിൻസിൽ സ്ഥിതി ചെയ്യുന്ന ഒരു തടാകമാകുന്നു. ഈ തടാകം ഏകദേശം 3016 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ തടാക പ്രദേശം 270 km2പ്രദേശം ഉൾക്കൊള്ളുന്നതാണ്. തടാകത്തിൻറെ ചുറ്റളവ് 2.64 km3 ആയി കണക്കാക്കിയിരിക്കുന്നു. തടാകത്തിൻറ പരമാവധി നീളം 29 കിലോമീറ്ററും വീതി 18 കിലോമീറ്ററുമാണ്. ഈ തടാകത്തിൻറെ ഏറ്റവും കൂടിയ ആഴം കണക്കാക്കിയിരിക്കുന്നത് 13.2 മീറ്റർ ആണ്. ഇത് ഇസ്സിക് കുൾ തടാകം കഴിഞ്ഞാൽ കിർഗിസ്ഥാനിലെ രണ്ടാമത്തെ വലിയ തടാകമാണ്. ഇതിൻറ പേരിൻറ അർത്ഥം "ഫോളാവിങ് ലേക്" എന്നാണ്. തടാകത്തെ ചുറ്റി വിശാലമായ പുൽത്തകിടിയും അതിനു ശേഷം ഉത്തുംഗങ്ങളായ പർവ്വത നിരകളുമാണ്. ഈ തടാകത്തിൻറെ സൌന്ദര്യം പ്രസിദ്ധമാണെങ്കിലും എത്തിച്ചേരുകയെന്നത് ബുദ്ധിമുട്ടാണ്. വടക്കു തെക്കൻ ഹൈവേയിലുള്ള സാരി-ബുലാക്കിൽ നിന്നാരംഭിക്കുന്ന 85 കിലോമീറ്റർ ദൂരം വരുന്ന റോഡു വഴി ഇവിടെ എത്തുകയെന്നതാണ് ഏറ്റവും അഭികാമ്യം. മറ്റു റോഡുകൾ ദുർഘടമായതും 4x4 വാഹനങ്ങളിൽ മാത്രം യാത്രചെയ്യാൻ സാധിക്കുന്നതുമാണ്. തടാകത്തിനു സമീപം സഞ്ചാരികൾക്കുള്ള സൌകര്യങ്ങൾ ഒന്നും തന്നെ നിലവിലില്ല. ഈ പ്രദേശത്തേയ്ക്കു പോകുവാനുള്ള ഉത്തമമായി സമയം ജൂൺ മാസം മുതൽ സെപ്റ്റംബർ മാസം വരെയാണ്.
സോങ്-കോൾ തടാകം | |
---|---|
നിർദ്ദേശാങ്കങ്ങൾ | 41°50′N 75°10′E |
Type | Endorheic Mountain lake |
പ്രാഥമിക അന്തർപ്രവാഹം | Glaciers |
Primary outflows | Evaporation |
Basin countries | Kyrgyzstan |
ഈ തടാകം സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 41°50′N 75°10′E ആണ്. നാരിൻ നദീതടമാണ് ഉയർന്ന ഭാഗം. സോങ് കോൾ താഴ്വരയുടെ മദ്ധ്യഭാഗത്തായാണ് തടാകം സ്ഥിതി ചെയ്യുന്നത്. വടക്ക് സോങ് കോൾ നിരകളും ബോർബോർ അലാബാസ്, മോൾഡോ റ്റൂ പർവ്വതങ്ങൾ തെക്കു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. എല്ലാക്കാലാവസ്ഥയിലും ജലപ്രവാഹമുള്ള നാല നദികളാണ് ഈ തടാകത്തിലേയ്ക്കാണ് ഒഴുകിയെത്തുന്നത്. കും-ബെൽ, ആക്-താഷ്, താഷ്-ഢോബോ, കാരാ-കിച്ചി എന്നിവയാണ് ഈ നാലു നദികൾ. തെക്കു കിഴക്കു ദിക്കിലെ ഉയരങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന സോങ് കോൾ നദി നിപതിക്കുന്നത് നാരിൻ നദിയിലേയ്ക്കാണ്.[1] സോങ് കോൾ തടാകത്തിൻ സമീപസ്ഥമായ രണ്ടു വലിയ പട്ടണങ്ങൾ നാരിൻ പട്ടണവും കൊച്ച്കോർ പട്ടണവുമാണ്. ഏകദേശം 35 കിലോമീറ്റർ ദൂരമാണ് കൊച്ച്കോറിൽ നിന്നു തടാക തീരത്തേയ്ക്കുള്ള ദൂരം. അതുപോലെ തന്നെ സാരി ബുലാക്ക് എന്ന ചെറു പട്ടണത്തിൽ നിന്ന് തടാക പരസരത്തേയ്ക്ക് ഏതാനു കിലോമീറ്റർ ദൂരം മാത്രമായുള്ളു. കിർഗിസ്ഥാൻറെ തലസ്ഥാനമായ ബിഷ്കെക്കിൽ നിന്ന് ദിനം പ്രതി മിനി വാനുകളും ബസുകളും ഈ പട്ടണങ്ങളിലേയ്ക്കുണ്ട്. തടാകത്തിൻറെ കരയിലെ പരിസരത്തുള്ള കുന്നുകളിലോ വൃക്ഷങ്ങളൊന്നുംതന്നെയില്ല, എന്നാൽ ചില കാലാവസ്ഥയില്‍ തടാകത്തിനു ചുറ്റുമ ആൽപൈൻ പുഷ്പങ്ങൾ വിടർന്നു സൌരഭ്യം പരത്തുന്നു.
തടാക മേഖലയിലെ പ്രധാന താപനില −3.5 °C (25.7 °F) ആണ്. താണ താപനില ജനുവരിയിൽ −20 °C (−4 °F) ജൂലൈയിൽ 11 °C (52 °F) ആണ്. വർഷപാതത്തിൻറ ശരാശരി അളവ് 300 മുതൽ 400 മില്ളീമീറ്റർ (ഏപ്രിൽ മുതൽ ഒക്ടോബർ വരെയും) 100 മുതല്‍ 150 മില്ളീമീറ്റർ (നവംബർ മുതൽ മാർച്ച് വരെ) എന്നിങ്ങനെയാണ്. വർഷത്തിൽ 180 മുതൽ 200 ദിവസം വരെ തടാകത്തിൻറെ ഉപരിതലം മഞ്ഞുമൂടിക്കിടക്കുന്നു. ശൈത്യകാലത്ത് ഉപരിതലത്തിൽ 1-1.2 മീറ്റർ കനത്തിൽ മഞ്ഞു പുതച്ചു കിടക്കുന്നു. സോങ് കോൾ തടാകത്തിൻറെ ഉപരിതലത്തിലെ ഉറച്ചു കിടക്കുന്ന മഞ്ഞ ഉരുകുന്ന പ്രക്രിയ ഏപ്രിൽ മദ്ധ്യത്തോടെയോ, ഏപ്രിൽ അവസാനമോ തുടങ്ങി, മെയ് അവസാനത്തോടെ പൂർണ്ണമായി ഉരുകിത്തീരുന്നു.[2][3] ശൈത്യകാലത്ത് ഏതു സമയത്തും മഞ്ഞ് പൊഴിയാൻ സാദ്ധ്യതയുണ്ട്. സന്ദർശിക്കുവാന്‍ പറ്റിയ സമയം ജൂലൈ മുതൽ സെപ്റ്റംബർ മദ്ധ്യം വരെയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.