ട്രക്കിയോഫൈറ്റ്സസ്യങ്ങളിൽ കാണപ്പെടുന്ന ഒരു സംവഹന കലയാണ്സൈലം (ഇംഗ്ലീഷ്: Xylem). വിവിധതരം കോശങ്ങൾ ഉൾപ്പെടുന്ന സങ്കീർണ ഘടനയാണ് ഇതിനുള്ളത്. സസ്യത്തിന്റെ എല്ലാ ഭാഗത്തും ഇവ കാണപ്പെടുന്നു. ഗ്രീക്ക് ഭാഷയിൽ തടി എന്നർത്ഥം വരുന്ന 'സൈലോൺ' (ξύλον) എന്ന പദത്തിൽ നിന്നാണ് ഈ കലകൾക്ക് 'സൈലം' എന്ന പേരു ലഭിച്ചത്.
നീളമുള്ള കോശങ്ങൾ ചേർന്നാണ് സൈലം രൂപപ്പെട്ടിരിക്കുന്നത്. ഈ കോശങ്ങൾ ഒന്നോടൊന്നു ചേർന്ന് കുഴലുകൾ പോലെ കാണപ്പെടുന്നു. ഇവയെ വെസലുകൾ, ട്രക്കീഡുകൾ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. വെസലുകൾക്ക് ട്രക്കീടുകളെ അപേക്ഷിച്ച് വ്യാസം കൂടുതലാണ്. വളർച്ചയെത്തിയ വെസലുകളും ട്രക്കീടുകളും പിന്നീട് മൃതകോശങ്ങളായിത്തീരുന്നു.
വേരു വലിച്ചെടുക്കുന്ന ജലവുംലവണങ്ങളുംഇലകളിലെത്തിക്കുക എന്നതാണ് സൈലം കുഴലുകളുടെ പ്രധാന ധർമ്മം.[1]ലിഗ്നിൻ എന്ന പദാർത്ഥം അടിഞ്ഞു കൂടുന്നതിലൂടെ സൈലത്തിലെ കോശങ്ങൾ ഉറപ്പുള്ളതായിത്തീരുന്നു. ഇത് സസ്യഭാഗങ്ങൾക്ക് ഉറപ്പും കാഠിന്യവും നൽകുന്നു. സസ്യഭാഗങ്ങളെ താങ്ങിനിർത്തുക എന്ന ധർമ്മവും സൈലം നിർവ്വഹിക്കുന്നു.[1] സൈലത്തെ കൂടാതെ സസ്യങ്ങളിൽ കാണപ്പെടുന്ന മറ്റൊരു സംവഹന കലയാണ് ഫ്ലോയം.
'അടിസ്ഥാനശാസ്ത്രം', ഭാഗം 2, സ്റ്റാൻഡേർഡ് 8, പേജ് 128, കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പ്, 2011.
C. Wei; E. Steudle; M. T. Tyree; P. M. Lintilhac (May 2001). "The essentials of direct xylem pressure measurement". Plant, Cell and Environment. 24 (5): 549–555. doi:10.1046/j.1365-3040.2001.00697.x. is the main source used for the paragraph on recent research.
N. Michele Holbrook; Michael J. Burns; Christopher B. Field (November 1995). "Negative Xylem Pressures in Plants: A Test of the Balancing Pressure Technique". Science. 270 (5239): 1193–4. Bibcode:1995Sci...270.1193H. doi:10.1126/science.270.5239.1193. is the first published independent test showing the Scholander bomb actually does measure the tension in the xylem.
Pockman, W.T.; J.S. Sperry; J.W. O'Leary (December 1995). "Sustained and significant negative water pressure in xylem". Nature. 378 (6558): 715–6. Bibcode:1995Natur.378..715P. doi:10.1038/378715a0. is the second published independent test showing the Scholander bomb actually does measure the tension in the xylem.
Muhammad, A.F.; R. Sattler (1982). "Vessel Structure of Gnetum and the Origin of Angiosperms". American Journal of Botany. 69 (6). Botanical Society of America: 1004–21. doi:10.2307/2442898. JSTOR2442898.
Melvin T. Tyree; Martin H. Zimmermann (2003). Xylem Structure and the Ascent of Sap (2nded.). Springer. ISBN3-540-43354-6. recent update of the classic book on xylem transport by the late Martin Zimmermann