സൈറ്റോമിർ

From Wikipedia, the free encyclopedia

സൈറ്റോമിർmap

സൈറ്റോമിർ ഉക്രെയ്നിന്റെ പടിഞ്ഞാറൻ പകുതിയുടെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് സൈറ്റോമിർ ഒബ്ലാസ്റ്റിന്റെ (പ്രവിശ്യ) ഭരണ കേന്ദ്രവും ഒപ്പം ചുറ്റുമുള്ള സൈറ്റോമിർ റയോണിന്റെ (ജില്ല) ഭരണ കേന്ദ്രവുമാണ്. സൈറ്റോമിർ നഗരം സൈറ്റോമിർ റയോണിന്റെ ഭാഗമല്ല; നഗരം തന്നെ ഒബ്ലാസ്റ്റിനുള്ളിലായി അതിന്റേതായ പ്രത്യേക റയോണായി നിശ്ചയിച്ചിരിക്കുന്നു. കൂടാതെ, ബൊഹുൻസ്കി റയോൺ, കൊറോലിയോവ്സ്കി റയോൺ (സെർജി കൊറോലിയോവിന്റെ ബഹുമാനാർത്ഥം നൽകിയ പേര്) എന്നീ "ഒരു നഗരത്തിനുള്ളിലെ റയോണുകൾ" എന്ന് വിളിക്കപ്പെടുന്ന രണ്ട് റയോണുകളും  സൈറ്റോമിറിൽ ഉൾപ്പെട്ടിരിക്കുന്നു. സൈറ്റോമിർ നഗരം 65 ചതുരശ്ര കിലോമീറ്റർ (25 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഇതിലെ ജനസംഖ്യ 2021 ൽ കണക്കാക്കിയത് പ്രകാരം) 263,507 ആയിരുന്നു.

വസ്തുതകൾ സൈറ്റോമിർ Житомир, Country ...
സൈറ്റോമിർ

Житомир
Thumb
Thumb Thumb
Thumb Thumb
Thumb
Thumb
Flag
ഔദ്യോഗിക ചിഹ്നം സൈറ്റോമിർ
Coat of arms
Thumb
Brandmark
Coordinates: 50°15′0″N 28°40′0″E
Country ഉക്രൈൻ
Oblast Zhytomyr
RaionZhytomyr City
Founded884
ഭരണസമ്പ്രദായം
  MayorSerhii Sukhomlyn [uk][1] (Proposition[1])
വിസ്തീർണ്ണം
  ആകെ61 ച.കി.മീ.(24  മൈ)
ഉയരം
221 മീ(725 അടി)
ജനസംഖ്യ
 (2021)
  ആകെ2,63,507
  ജനസാന്ദ്രത4,300/ച.കി.മീ.(11,000/ച മൈ)
സമയമേഖലകൾUTC+2 (winter)
UTC+3 (summer DST)
Postal code
10000 — 10036
ഏരിയ കോഡ്+380 412
വെബ്സൈറ്റ്Zhytomyr
അടയ്ക്കുക

ഒരു പ്രധാന ഗതാഗത കേന്ദ്രമായ സൈറ്റോമിർ കിയെവ് നഗരത്തെ പടിഞ്ഞാറ് ബ്രെസ്റ്റ് നഗരത്തിലൂടെ ബന്ധിപ്പിക്കുന്ന ചരിത്രപരമായ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ന് ഇത് വാർസയെ കീവ് നഗരവുമായും മിൻസ്കിനെ ഇസ്മെയിൽ നഗരവുമായും ഉക്രെയ്നിലെ മറ്റ് നിരവധി പ്രധാന നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. നഗരത്തിന് 11 കിലോമീറ്റർ (6.8 മൈൽ)  തെക്കുകിഴക്കായി, ശീതയുദ്ധകാലത്തെ ഒരു തന്ത്രപരമായ വിമാനത്താവളമായ ഓസെർൺ എയർബേസ് നിലനിന്നരുന്ന സ്ഥാനം കൂടിയായിരുന്നു സൈറ്റോമിർ നഗരം.

തടി മില്ലുകൾ, ഭക്ഷ്യ സംസ്കരണം, ഗ്രാനൈറ്റ് ഖനനം, ലോഹനിർമ്മാണം, സംഗീതോപകരണങ്ങളുടെ നിർമ്മാണം എന്നിവ സൈറ്റോമൈറിന്റെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഉക്രെയ്നിലെ പോളിഷ് ന്യൂനപക്ഷത്തിന്റെ പ്രധാന കേന്ദ്രമായ സൈറ്റോമിർ ഒബ്ലാസ്റ്റിൽ 1800-ൽ സ്ഥാപിതമായ ലാറ്റിൻ കത്തോലിക്കാ പള്ളിയും നഗരത്തിൽ വലിയ റോമൻ കത്തോലിക്ക പോളിഷ് സെമിത്തേരിയും സ്ഥിതിചെയ്യുന്നു. ലിവിവിലെ ലിചകിവ്സ്കി സെമിത്തേരി, വിൽനിയസിലെ റാസോസ് സെമിത്തേരി എന്നിവയ്ക്കുശേഷം പോളണ്ടിന് പുറത്തുള്ള മൂന്നാമത്തെ വലിയ പോളിഷ് സെമിത്തേരിയായി ഇത് കണക്കാക്കപ്പെടുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.