സേട്ട് നാഗ് ജീ ഫുട്ബോൾ ടൂർണമെന്റ്
From Wikipedia, the free encyclopedia
കോഴിക്കോട് നഗരത്തിൽ ഓരോ വർഷവും സംഘടിപ്പിച്ചു വരുന്ന അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു ഫുട്ബോൾ ടൂർണമെന്റാണ് സേട്ട് നാഗ് ജീ ഫുട്ബോൾ ടൂർണമെന്റ്.
1952 ൽ ആരംഭിച്ച ഈ ടൂർണമെന്റ് തുടക്കം മുതൽ വളരെ ജനകീയമായിരുന്നു. 1961 ലേയും 1963 ലേയും ഇടവേളകൾ ഒഴിച്ചാൽ 1995 വരെ ഓരോ വർഷവും സേട്ട് നാഗ് ജീ ഫുട്ബോൾ ടൂർണമെന്റ് കൃത്യമായി സംഘടിപ്പിച്ചിരുന്നു. 1995 ൽ ജെ.സി.ടി.ഫഗ്വാരയാണ് ചാമ്പ്യൻഷിപ്പ് നേടിയത്.1995 മുതൽ 21 വർഷം ടൂർണമെന്റ് നടന്നില്ല.
2016 ൽ ടൂർണമെന്റ് പുനരുജ്ജീവിപ്പിക്കപ്പെടുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബുകളും അർജന്റിന അണ്ടർ 23 ദേശീയ ടീമും പങ്കെടുക്കുകയും ചെയ്തു.
ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീന്യൊ ആയിരുന്നു ടൂർണമെന്റിന്റെ ബ്രാന്റ് അംബാസ്സഡർ.
ബ്രസീലിയൻ ക്ലബ്ബായ അത് ലെറ്റികോ പാരനെൻസിനെ ഫൈനലിൽ 3-0 ത്തിന് തകർത്ത് ഉക്രെയിനിലെ എഫ്.സി .നിപ്രോ ചാമ്പ്യന്മാരായി
പ്രമാണം:NagjeeICFlogo.png | |
റ്റീമുകളുടെ എണ്ണം | 8 |
---|---|
നിലവിലുള്ള ജേതാക്കൾ | FC Dnipro Reserves (1st title) |
കൂടുതൽ തവണ ജേതാവായ രാജ്യം | Mohammedan SC, JCT (4 titles each) |
Television broadcasters | NEO Prime (National) Kappa TV (Regional) |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
2016 Sait Nagjee Trophy |
Reserves in the final.[1]