സെൻട്രാലിയ (പെൻസിൽവാനിയ)
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്തെ കൊളംബിയ കൗണ്ടിയിലെ ഒരു ബറോയും ഏതാണ്ട് ഒരു പ്രേതപട്ടണവുമാണ് സെൻട്രാലിയ. പട്ടണത്തിന്റെ അടിയിൽ 1962 മുതൽ കത്തുന്ന കൽക്കരി ഖനിയിലെ തീ കാരണം 1980ൽ ആയിരം പേർ വസിച്ചിരുന്ന പട്ടണത്തിൽ 1990 ആയപ്പോഴേയ്ക്കും താമസക്കാർ വെറും 63 പേർ മാത്രമായി. 2013ഓടെ ഇത് വെറും ഏഴ് പേർ മാത്രമായി ചുരുങ്ങുകയും ചെയ്തു[7] ബ്ലൂംസ്ബർഗ്-ബെർവിക്ക് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമായ സെൻട്രാലിയ പെൻസിൽവാനിയയിലെ ഏറ്റവും ജനവാസം കുറഞ്ഞ മുൻസിപ്പാലിറ്റിയാണ്. സെൻട്രാലിയ പൂർണ്ണമായും കോണിംഗാം ടൗൺഷിപ്പിനാൽ ചുറ്റപ്പെട്ടുമിരിക്കുന്നു.
സെൻട്രാലിയ (പെൻസിൽവാനിയ) കാളത്തല (ബുൾസ് ഹെഡ്) | |
---|---|
ബറോ | |
സെൻട്രാലിയ സൗത്ത് സ്ട്രീറ്റിൽനിന്ന് നോക്കുമ്പോൾ, ജൂലൈ 2010ലെ ദൃശ്യം | |
Location of Centralia in Columbia County, Pennsylvania. | |
പെൻസിൽവാനിയയിൽ കൊളംബിയ കൗണ്ടി | |
Coordinates: 40°48′12″N 76°20′30″W | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | പെൻസിൽവാനിയ |
കൗണ്ടി | കൊളംബിയ |
സെറ്റിൽഡ് | 1841 (കാളത്തല എന്ന പേരിൽ) |
ഇൻകോർപ്പറേറ്റഡ് | 1866(ബറോ ഓഫ് സെൻട്രാലിയ) |
സ്ഥാപകൻ | ജോനാഥൻ ഫൗസ്റ്റ്[1] |
• മേയർ a | കാൾ വോമർ (d.2014) |
• ആകെ | 0.62 ച.കി.മീ.(0.24 ച മൈ) |
• ഭൂമി | 0.62 ച.കി.മീ.(0.24 ച മൈ) |
• ജലം | 0.00 ച.കി.മീ.(0.00 ച മൈ) 0% |
ഉയരം | 447 മീ(1,467 അടി) |
• ആകെ | 10 |
• കണക്ക് (2013)[7] | 7 |
• ജനസാന്ദ്രത | 16.16/ച.കി.മീ.(41.84/ച മൈ) |
സമയമേഖല | UTC-5 (ഈസ്റ്റേൺ (EST)) |
• Summer (DST) | UTC-4 (EDT) |
പിൻകോഡ് | |
ഏരിയ കോഡ് | 570 |
FIPS code | 42-12312 |
|
1962ൽ ഖനിയിൽ തീപ്പിടുത്തമുണ്ടായതിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. എന്തിരുന്നാലും തീ തുടർന്നും ഭൂമിക്കടിയിൽ കത്തിക്കൊണ്ടിരിക്കുകയാണ് എന്ന് കണക്കാക്കപ്പെടുന്നു. തീ ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത് 1979ൽ മേയറുടെ കീഴിലുള്ള പെട്രോൾ പമ്പിലെ പെട്രോളിന്റെ താപനില ഉയർന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ്.[9] പിന്നീട് 1981ൽ 4 അടി വീതിയും 150 അടി താഴ്ചയുമുള്ള ഒരു ഗർത്തം ഒരു വീടിന്റെ പുറകിൽ രൂപപ്പെട്ടു. ഈ ഗർത്തത്തിൽനിന്ന് ബഹിർഗമിച്ച ആവിയിൽ മാരകമായ അളവിൽ കാർബൺ മോണോക്സൈഡ് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു.[10] ഇതിനെത്തുടർന്ന് പട്ടണം ജനവാസയോഗമല്ലായെന്ന് കണക്കാക്കുകയും സർക്കാർ 42 ദശലക്ഷം ഡോളർ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനായി നീക്കി വയ്ക്കുകയും ചെയ്തു.[11] തുടർന്ന് ആയിരത്തോളം ആളുകൾ മാറിത്താമസിച്ചു, അഞ്ഞൂറോളം കെട്ടിടങ്ങൾ പൊളിച്ചു.[12] എന്നാൽ പല പട്ടണവാസികളും ഇതൊക്കെ തങ്ങളുടെ ഭൂമിയിലെ ഖനനാവകാശം സൂത്രത്തിൽ കൈക്കലാക്കാനുള്ള ഒരു തന്ത്രമാണെന്നു കരുതിപ്പോരുകയും സർക്കാരുമായി പല വ്യവഹാരങ്ങളിൽ ഏർപ്പെടുകയും ചെയ്തു.[13][12][14][15]
1992ൽ ബറോയിലെ എല്ലാ സ്വകാര്യഭൂസ്വത്തും സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. 2002ൽ പോസ്റ്റൽ സർവീസ് സെൻട്രാലിയയുടെ പിൻകോഡ് നിർത്തലാക്കി.[8] 2013 ഒക്ടോബർ 29ന് സെൻട്രാലിയയിൽ അവശേഷിച്ച ഏഴു പേരുമായി സർക്കാർ ഉണ്ടാക്കിയ കരാർ പ്രകാരം അവർക്ക് തങ്ങളുടെ ശിഷ്ടകാല ജീവിതം ഇവിടെയുള്ള തങ്ങളുടെ സ്വകാര്യഭൂമിയിൽ തങ്ങാനും അതിനുശേഷം പ്രസ്തുത ഭൂമി സർക്കാരിലേയ്ക്ക് വക ചേർക്കാനും തീരുമാനമായി.[7]-
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.