സെവില്ലേ കത്തീഡ്രൽ
From Wikipedia, the free encyclopedia
സെവില്ലയിലെ(അന്ദലുസിയ, സ്പെയിൻ) കത്തീഡ്രൽ ഓഫ് സെയിന്റ് മേരി ഓഫ് ദി സീ(Spanish: Catedral de Santa María de la Sede ) എന്ന റോമൻ കത്തോലിക് ഭദ്രാസനപ്പള്ളിയാണ് 'സെവില്ലേ കത്തീഡ്രൽ എന്ന പേരിൽ ലോകപ്രശസ്തമായത്.[1] ഇത് ഏറ്റവും വലിയ ഗോഥിക് ആറാമനായും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിസ്തീയ ദേവാലയവും ആണ്. ഏറ്റവും വലിയ ആദ്യ രണ്ട ക്രിസ്റ്റീയ ദേവാലയങ്ങളായ ബസിലിക്കാ ഓഫ് ദി നാഷണൽ ഷ്റൈൻ ഓഫ് ഔർ ലേഡി ഓഫ് അപ്പാറെസിഡയും സെയിന്റ് പീറ്റേഴ്സ് ബസിലിക്കായും ഭദ്രാസനപ്പള്ളികളല്ലാത്തതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഭദ്രാസനപ്പള്ളി സെവില്ലേ കത്തീഡ്രൽ ആണ്. 1987ൽ യുനെസ്കോ അൽകസാർ കൊട്ടാരസമുച്ഛയത്തോടും ജനറൽ ആർകൈവ്സ് ഓഫ് ദി ഇൻഡീസിനോടുമൊപ്പം സെവില്ലേ കത്തീഡ്രലിനെ ഒരു ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.[2] പൂർണ നാമത്തിലെ സീ എന്നത് ബിഷപ്പിന്റെ സഭാകോടതിയെയാണ് ഉദ്ദേശിക്കുന്നത്..
Cathedral of Saint Mary of the See Catedral de Santa María de la Sede | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Seville, Andalusia, Spain |
നിർദ്ദേശാങ്കം | 37°23′9″N 5°59′35″W |
മതവിഭാഗം | Catholic |
ആചാരക്രമം | Roman Rite |
രാജ്യം | സ്പെയിൻ |
പ്രതിഷ്ഠയുടെ വർഷം | 1507 |
സംഘടനാ സ്ഥിതി | Metropolitan cathedral |
പൈതൃക പദവി | 1928, 1987 |
നേതൃത്വം | Archbishop Juan Asenjo Pelegrina |
വെബ്സൈറ്റ് | www |
വാസ്തുവിദ്യാ വിവരങ്ങൾ | |
ശില്പി | Alonso Martínez, Pedro Dancart, Carles Galtés de Ruan, Alonso Rodríguez |
വാസ്തുവിദ്യാ തരം | church |
വാസ്തുവിദ്യാ മാതൃക | Gothic |
തറക്കല്ലിടൽ | 1401 |
പൂർത്തിയാക്കിയ വർഷം | 1528 |
Specifications | |
നീളം | 135 metres (443 ft) |
വീതി | 100 metres (330 ft) |
വീതി (മണ്ഡപം) | 15 metres (49 ft) |
ഉയരം (ആകെ) | 42 metres (138 ft) |
ഗോപുരം(s) | 1 |
ഗോപുരം (ഉയരം) | 105 metres (344 ft) |
Official name: Cathedral, Alcázar and Archivo de Indias in Seville | |
Type | Cultural |
Criteria | i, ii, iii, vi |
Designated | 1987 (11th session) |
Reference no. | 383 |
State Party | സ്പെയിൻ |
Region | Europe and North America |
Spanish Property of Cultural Interest | |
Official name: Catedral de Santa María de la Sede de Sevilla | |
Type | Real property |
Criteria | Monument |
Designated | 29 December 1928 |
Reference no. | (R.I.) - 51 - 0000329 - 00000 |
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിർമ്മാണം പൂർത്തിയായപ്പോൾ ബൈസാൻറ്റൈൻ ക്രിസ്തീയ ദേവാലയമായിരുന്ന ഹാജിയ സോഫിയ ആയിരത്തോളം വർഷങ്ങളായി നിലനിർത്തിയിരുന്ന ഏറ്റവും വലിയ ക്രിസ്റ്റീയ ദേവാലയം എന്ന പദവിയെ സെവില്ലേ കത്തീഡ്രൽ മറികടന്നു. ഈ ദേവാലയത്തിലാണ് ക്രിസ്റ്റഫർ കൊളംബസിനെ അടക്കം ചെയ്തിട്ടുള്ളത്..[3] കത്തീഡ്രലിന്റെ വടക്ക്-കിഴക്ക് ഭാഗത്തായാണ് ആർച്ച്ബിഷപ്പിന്റെ അരമന സ്ഥിചെയ്യുന്നത്.