From Wikipedia, the free encyclopedia
1514-ൽ കോറെജ്ജിയോ ചിത്രീകരിച്ച ഒരു ക്യാൻവാസ് അൾത്താരചിത്രമാണ് സെയിന്റ്സ് പീറ്റർ, മാർത്ത, മേരി മഗ്ദലീൻ, ലിയോനാർഡ് അല്ലെങ്കിൽ ഫോർ സെയിന്റ്സ്. ഇപ്പോൾ ഈ ചിത്രം ന്യൂയോർക്ക് നഗരത്തിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു. സാന്താ മരിയ ഡെല്ല മിസറിക്കോർഡിയയുടെ പള്ളിക്കുവേണ്ടി അദ്ദേഹം ഈ ചിത്രം ചിത്രീകരിച്ചു. ഇതിൽ സെന്റ് പീറ്റർ, സെന്റ് മാർത്ത, മേരി മഗ്ദലീൻ, നോബ്ലാക്കിലെ ലിയോനാർഡ് എന്നിവരെ ചിത്രീകരിച്ചിരിക്കുന്നു.[1]
നിയമപരമായ രേഖകൾ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ മെൽച്ചിയോർ ഫാസിയുടെ 1517 ഡിസംബർ 17-ലെ വിൽപ്പത്രവുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഇതിൽ അദ്ദേഹത്തെ കൊറെഗെജിയോയിലെ സാൻ ക്വിറിനോ ദേവാലയത്തെ ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന നാല് വിശുദ്ധന്മാർക്ക് വേണ്ടി ഒരു ബലിപീഠത്തോടൊപ്പം ഒരു ചാപ്പൽ പണിയണമെന്ന നിബന്ധനയോടെ അവകാശിയാക്കിരിക്കുന്നു. എന്നിരുന്നാലും, ഈ ചിത്രം ഇതിനകം നിലവിലുണ്ടോ, അല്ലെങ്കിൽ പ്രത്യേകിച്ചും ചാപ്പലിനായി വരച്ചതാണോ എന്ന് വ്യക്തമല്ല. അതേ പട്ടണത്തിലെ സാൻ ഡൊമെനിക്കോ പള്ളിയുടെ അവകാശിയെ മാറ്റി 1528 ഓഗസ്റ്റ് 29 ന് ഒരു മരണപത്രാനുബന്ധം ഇതിനോടൊപ്പം ചേർത്തു. 1538 ഏപ്രിൽ 1-ന്, സാന്താ മരിയ ഡെല്ല മിസെറിക്കോർഡിയയിലെ പള്ളി സ്വിച്ച് ചെയ്യുന്ന സമയത്ത് മൂന്നാമത്തെയും അവസാനത്തെയും മരണപത്രാനുബന്ധം അദ്ദേഹം ചേർത്തു. അവിടെ അദ്ദേഹത്തെ സംസ്കരിക്കാൻ ആഗ്രഹിച്ചു. അദ്ദേഹം ആദ്യം തന്റെ വിൽപ്പത്രം എഴുതിയ സമയം അവിടെ ഇതിനകം തന്നെ ബലിപീഠത്തോടെയുള്ള ഒരു ചാപ്പൽ (സെന്റ് മാർത്തയ്ക്ക് സമർപ്പിച്ചിരിക്കുന്നു) ഉണ്ടായിരുന്നു. [2]1517 ലെ ആദ്യ വിൽപ്പത്രത്തിനു ശേഷം കോറെജ്ജിയോ ഈ ചിത്രം വരച്ചോ എന്ന് വ്യക്തമല്ല[3]അല്ലെങ്കിൽ, കൂടുതൽ സാധ്യതയുള്ളത് അതിനുമുമ്പാണ്.[4]
ഇരിപ്പുരീതികളും ആംഗ്യങ്ങളും രൂപങ്ങളും എങ്ങനെ വ്യത്യാസപ്പെടാമെന്ന് ആർട്ടിസ്റ്റ് ശ്രദ്ധാപൂർവ്വം പഠിച്ചു. രണ്ട് രൂപങ്ങൾ താഴേക്ക് നോക്കുന്നു (പീറ്ററും മാർത്തയും), ഒന്ന് മുകളിലേക്ക് നോക്കുന്നു (ലിയോനാർഡ്) മറ്റൊന്ന് കാഴ്ചക്കാരിലേക്ക് (മഗ്ദലന മേരി). മേരിയുടെ നേരിയ പുഞ്ചിരി ലിയോനാർഡോ ഡാവിഞ്ചിയുടെ ശൈലിയിൽ പ്രത്യേകിച്ച് മോണലിസയിലെ പോലെ വരച്ചിരിക്കുന്നു. സ്റ്റൈലിസ്റ്റിക്കായി ഇത് 1517 ന് മുമ്പുള്ള വർഷങ്ങളിൽ, പൂർത്തിയായ മഡോണ ആന്റ് ചൈൽഡ് വിത് സെന്റ് ഫ്രാൻസിസ് എന്ന ചിത്രത്തിനു മുമ്പ് സ്ഥാനം നൽകിയിരിക്കാം. 1514–15ൽ ബൊലോഗ്നയിലെത്തിയ റാഫേലിന്റെ ദി എക്സ്റ്റസി ഓഫ് സെന്റ് സിസിലിയയുമായുള്ള സമാന്തരങ്ങളും ശ്രദ്ധയോടെ പരിഗണിക്കണം. പകരം ലളിതവും ഒതുക്കമുള്ളതുമായ രചനയ്ക്ക് സെയിന്റ്സ് റോച്ച്, ആന്റണി അബോട്ട് ആന്റ് ലൂസി ചിത്രീകരിച്ച സിമ ഡാ കൊനെഗ്ലിയാനോ പോലുള്ള മറ്റ് പ്രാദേശിക കലാകാരന്മാർക്ക് മുൻഗണനകളുണ്ട്. ഈ ചിത്രം നേരത്തെതന്നെ പാർമയിലായിരുന്നു. കൂടാതെ കൊറെജ്ജിയോയ്ക്ക് കൂടുതൽ പരിചിതമായ ഒരു കലാപാരമ്പര്യത്തിൽ പെടുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.