From Wikipedia, the free encyclopedia
ആന്തമാൻ നിക്കോബാറിലെ നോർത്ത് സെന്റിനെൽ ദ്വീപിൽ നിവസിക്കുന്ന, ആധുനിക സംസ്കാരവുമായി ബന്ധമില്ലാത്ത ഒരു ജനവിഭാഗമാണ് സെന്റിനലുകൾ. ഒരു രീതിയിലും മറ്റുള്ളവരോട് പൊരുത്തപ്പെടാത്ത, അന്യം നിന്ന് പോകുമോ എന്ന് കരുതുന്ന ഒരു ജനത [1]. മറ്റ് ജനങ്ങളുമായി ഒരു സമ്പർക്കവുമില്ലാത്ത സെന്റിനലുകൾക്ക് 60000 വർഷം പഴക്കമുണ്ടെന്ന് കരുതുന്നു[2]. ശിലായുഗ കാലഘട്ടത്തിന്റെ അവസാനമുള്ള ഒരു ജനവിഭാഗമാണ് ഇവരെന്ന് കരുതുന്നു.
Total population | |
---|---|
50–200 | |
Regions with significant populations | |
North Sentinel Island | |
Languages | |
Sentinelese (presumed) | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Possibly Jarawa or Onge | |
മ്യാൻമറിനും ഇന്തോനേഷ്യക്കും ഇടയിൽ ബംഗാൾ ഉൾക്കടലിലുള്ള ഗ്രേറ്റ് ആന്റമാൻ ദ്വീപസമൂഹങ്ങളിൽ പെട്ട നോർത്ത് സെന്റിനെൽ ദ്വീപിലാണ് അവർ വസിക്കുന്നത്. ഇടതൂർന്ന വനപ്രദേശമാണിത്. മറ്റ് ജനതയോട് ഒരു രീതിയിലും അടുക്കുന്നവരല്ല അവർ. തീർത്തും അപരിഷ്കൃതർ ആയ ഒരു ജനവർഗ്ഗം [3]. പുറമേനിന്നു ആരു അടുക്കാൻ ശ്രമിച്ചാലും അവർ അമ്പും വില്ലും ഉപയോഗിച്ച് ആക്രമിക്കും.
മറയില്ലാത്ത കുടിലുകളിലാണ് അവരുടെ താമസം. തറയിൽ ഓലകളും ഇലകളും വിരിച്ചാണ് അവരുടെ കിടപ്പ്. മൂന്നോ നാലോ പേർക്ക് കിടക്കാനും മറ്റ് സാധനങ്ങൾ സൂക്ഷിക്കാനുമുള്ള പരിമിത സൗകര്യം മാത്രമേ അതിനുള്ളൂ.
വേട്ടയും മീൻ പിടിത്തവുമാണ് മുഖ്യ തൊഴിൽ. മീൻപിടിത്തത്തിനു വലകളും ചെറിയ വള്ളങ്ങളും അവർ ഉപയോഗിക്കുന്നു.
ആധുനികമായ ലോഹപ്പണികളിൽ അവർക്കുള്ള സാമർഥ്യത്തെക്കുറിച്ച് ഒരറിവുമില്ല. എന്നിരുന്നാലും കരയ്ക്ക് അടിയുന്ന സാധനങ്ങൾ ഉപയോഗിച്ച് കരവിരുതോടെ ആയുധങ്ങളും മറ്റ് സാധനങ്ങളും ഉണ്ടാക്കാൻ അവർ മിടുക്കരാണ്. അവരുടെ ആയുധങ്ങൾ കുന്തവും വളവില്ലാത്ത വില്ലും അമ്പും ആണ്. 10 മീറ്റർ അകലത്തിലുള്ള മനുഷ്യാകാരമുള്ള ഒരു വസ്തുവിൽ കൃത്യമായി കുന്തമേറിഞ്ഞും അമ്പ് എയ്ത് പിടിപ്പിക്കാനും അവർക്ക് കഴിയും. 3 തരത്തിലുള്ള അമ്പുകളാണ് അവർ ഉപയോഗിക്കുന്നത്. മീൻ പിടിത്തത്തിനും വേട്ടക്കും, പിന്നെ മുനയില്ലാത്തത് മുന്നറിയിപ്പിനും. മീൻ പിടിത്തത്തിനുപയോഗിക്കുന്ന അമ്പ് മുപ്പല്ലിപോലെയുള്ളതാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന അമ്പ് മൂർച്ചവരുത്തിയതും അഗ്രഭാഗത്തെ മുനയൻ നീക്കം ചെയ്യാവുന്നതും ആണ്. അമ്പിന് 3 അടി നീളവും ചാട്ടുളിക്ക് 3 മീറ്റർ നീളവും ഉണ്ട്. വലിയ മത്സ്യങ്ങളെ പിടിക്കാൻ അമ്പിന്റെ രൂപത്തിലുള്ള വലിയ ചാട്ടുളികളാണു ഉപയോഗിക്കുന്നത്.
കാട്ടുകിഴങ്ങുകളും കാട്ടുതേനും കടലാമയും ചെറിയ പക്ഷികളും തീരത്തടിയുന്ന തേങ്ങകളും വനത്തിൽ കാണുന്ന ഫലവർഗ്ഗങ്ങളും എല്ലാം ഭക്ഷണത്തിനായി അവർ ഉപയോഗിക്കുന്നുണ്ട്. അവരുടെ ഭക്ഷണത്തിന്റെ മുന്തിയ ഭാഗവും കടലിൽ നിന്നാണ്. കൃഷി ചെയ്യുന്നതായോ പാചകത്തിനായി തീ ഉപയോഗിക്കുന്നതായോ ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല.
നീഗ്രോകളുടെ പോലെ കറുത്ത ശരീരപ്രകൃതിയുള്ള ചുരുണ്ട മുടിയുള്ളവരാണിവർ. എന്നാൽ ശാരീരികമായി വലിപ്പക്കുറവും ഇവരുടെ പ്രത്യേകതയാണ്. എഴുത്തുകാരനും പര്യവേക്ഷകനുമായ Heinrich Harrer അവരെക്കുറിച്ച് വിവരിച്ചിരിക്കുന്നത് 5 അടി 3 ഇഞ്ച് ഉയരമുള്ളവരും മിക്കവാറും പേരും ഇടംകൈയ്യന്മാരുമെന്നാണ്[4].
ജനസംഖ്യ എത്രയുണ്ടെന്ന് കൃത്യമായ കണക്കില്ല. 40 നും 500 നും ഇടയിൽ പ്രതീക്ഷിക്കുന്നു. 2001 ലെ Census of India യുടെ കണക്കെടുപ്പുപ്രകാരം 21 ആണും 18 പെണ്ണുമാണ് ഉണ്ടായിരുന്നത് [5].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.