സൂസൻ ലാ ഫ്ലെഷ് പിക്കോട്ട്
From Wikipedia, the free encyclopedia
സൂസൻ ലാ ഫ്ലെഷെ പിക്കോട്ട് (ജൂൺ 17, 1865 - സെപ്റ്റംബർ 18, 1915, ഒമാഹ) [1] 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കൻ ഐക്യനാടുകളിൽ ജീവിച്ചിരുന്ന ഒരു തദ്ദേശീയ അമേരിക്കൻ ഡോക്ടറും സമൂഹ്യ പരിഷ്കർത്താവുമായിരുന്നു. ഇംഗ്ലീഷ്:Susan La Flesche Picotte. മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ തദ്ദേശീയ ജനങ്ങളിൽ ഒരാളായും അവർ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [2] പൊതുജനാരോഗ്യത്തിനും ഒമാഹ ഗോത്രത്തിലെ അംഗങ്ങൾക്ക് ഔപചാരികവും നിയമപരവുമായ ഭൂമി അനുവദിക്കുന്നതിനു വേണ്ടിയും അവർ പ്രചാരണം നടത്തി.
സൂസൻ ലാ ഫ്ലെഷ് പിക്കോട്ട് | |
---|---|
ജനനം | (1865-06-17)ജൂൺ 17, 1865 Omaha Reservation, United States |
മരണം | സെപ്റ്റംബർ 18, 1915(1915-09-18) (പ്രായം 50) Walthill, Nebraska, United States |
ദേശീയത | Omaha, Ponca, Iowa, French, and Anglo-American descent |
കലാലയം | Hampton Institute Woman's Medical College of Pennsylvania |
തൊഴിൽ | Physician |
അറിയപ്പെടുന്നത് | First Indigenous woman to become a physician in the United States |
മാതാപിതാക്ക(ൾ) | Joseph La Flesche and Mary Gale |
ബന്ധുക്കൾ | Susette La Flesche (sister) Francis La Flesche (half-brother) |
പിക്കോട്ട് ഒരു സജീവ സാമൂഹിക പരിഷ്കർത്താവും വൈദ്യനുമായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ മിതത്വ പ്രസ്ഥാനത്തിന്റെ ഭാഗമായി അവൾ ഫിസിഷ്യനായി ജോലി ചെയ്തിരുന്ന റിസർവേഷനിൽ മദ്യപാനം നിരുത്സാഹപ്പെടുത്താൻ അവർ പ്രവർത്തിച്ചു. പബ്ലിക് ഹെൽത്ത് കാമ്പെയ്നിന്റെ ഭാഗമായി, അക്കാലത്ത് പ്രത്യേകിച്ച് ചികിത്സ ഒന്നുമില്ലാതിരുന്ന ക്ഷയരോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി പിക്കോട്ട് പ്രചാരണം നടത്തി. ഓഫീസ് ഓഫ് ഇന്ത്യൻ അഫയേഴ്സിന്റെ ബ്യൂറോക്രസിയിൽ ഒമാഹ സമൂഹത്തിനു സ്വാധീനം ചെലുത്താനും അവരുടെ ഭൂമി വിറ്റതിന് അവർക്കുള്ള പണം സ്വീകരിക്കാൻ സഹായിക്കനും അവർ പ്രവർത്തിച്ചു.