സുരേഷ് ഗോപി
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയായി തുടരുന്ന തൃശൂരിൽ നിന്നുള്ള ലോക്സഭാംഗവും കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്സഭാംഗവും 2016 മുതൽ 2021 വരെ രാഷ്ട്രപതിയുടെ നിർദേശപ്രകാരം കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായിരുന്ന പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവാണ് സുരേഷ് ഗോപി.(ജനനം: 26 ജൂൺ 1958) 1965-ലെ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986-ൽ റിലീസായ ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1994-ൽ റിലീസായ കമ്മീഷണർ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പർ താര പദവിയിലെത്തി.[1][2][3][4]
വസ്തുതകൾ സുരേഷ് ഗോപി, കേന്ദ്ര പ്രകൃതി വാതകം,പെട്രോളിയം,ടൂറിസം വകുപ്പ് സഹമന്ത്രി (സംസ്ഥാന ചുമതല) ...
സുരേഷ് ഗോപി | |
---|---|
കേന്ദ്ര പ്രകൃതി വാതകം,പെട്രോളിയം,ടൂറിസം വകുപ്പ് സഹമന്ത്രി (സംസ്ഥാന ചുമതല) | |
ഓഫീസിൽ 2024 ജൂൺ 9 - തുടരുന്നു | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
ലോക്സഭാംഗം | |
ഓഫീസിൽ 2024-തുടരുന്നു | |
മുൻഗാമി | ടി.എൻ.പ്രതാപൻ |
മണ്ഡലം | തൃശൂർ |
രാജ്യസഭാംഗം | |
ഓഫീസിൽ 2016-2022 | |
മണ്ഡലം | കേരളം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1958-06-26) 26 ജൂൺ 1958 (66 വയസ്സ്) കൊല്ലം ജില്ല |
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | രാധിക |
കുട്ടികൾ | പരേതയായ ലക്ഷ്മി, ഭവാനി, ഭാഗ്യ, ഗോകുൽ, മാധവ് |
ജോലി | തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവ് |
As of ജൂൺ 14, 2024 ഉറവിടം: വൺ ഇന്ത്യ |
അടയ്ക്കുക