സുമ്പ
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ് From Wikipedia, the free encyclopedia
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ് From Wikipedia, the free encyclopedia
സുമ്പ (ഇന്തോനേഷ്യൻ : പലാവ സുമ്പ) കിഴക്കൻ ഇന്തോനേഷ്യയിലെ ഒരു ദ്വീപാണ്. കിഴക്കൻ നുസാ ടെങ്കാര പ്രവിശ്യയിലെ ലെസ്സർ സുന്ദ ദ്വീപുകളിലൊന്നാണിത്. ഈ ദ്വീപിന്റെ വിസ്തീർണ്ണം 11,059.6 ചതുരശ്ര കിലോമീറ്ററും (4,270.1 ചതുരശ്ര മൈൽ) ജനസംഖ്യ 2015 ലെ കണക്കുകൾ അനുസരിച്ച് 755,849 ആയിരുന്നു. സുമ്പാ ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സുംബാവയും വടക്കുകിഴക്കു ഭാഗത്തായി, സുംബ കടലിടുക്കിനെതിരിൽ (സെലാറ്റ് സുമ്പ), ഫ്ലോറെസും കിഴക്കുഭാഗത്ത്, സവു കടലിനു മറുവശത്ത് തിമോറും തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗം വരുന്നിടത്ത് ഓസ്ട്രേലിയയുമാണ് ഇതിന്റെ അതിരുകൾ.
Native name: പുലാവു സുമ്പ | |
---|---|
Geography | |
Location | South East Asia |
Coordinates | 9°40′S 120°00′E |
Archipelago | ലെസ്സെർ സുന്ദ ദ്വീപുകൾ |
Area | 11,059.6 കി.m2 (4,270.1 ച മൈ) |
Area rank | 73rd |
Highest elevation | 1,225 m (4,019 ft) |
Highest point | Mount Wanggameti |
Administration | |
ഇന്തോനേഷ്യ | |
Province | കിഴക്കൻ നുസ ടെങ്കാര |
Largest settlement | Waingapu (pop. 37,459[1]) |
Demographics | |
Population | 755,849 (2015 estimate[2]) |
Pop. density | 67.8 /km2 (175.6 /sq mi) |
Languages | Kambera, Momboru, Anakalang, Wanukaka, Wejewa, Lamboya, Kodi, Indonesian |
Ethnic groups | Sumba, Austronesian and Melanesian descendants |
1500-ത്തിൽ പടിഞ്ഞാറൻ യൂറോപ്യൻമാരുടെ കോളനിവൽക്കരണത്തിനു മുമ്പ് ഇവിടെ അധിവാസമുറപ്പിച്ചിരുന്നത് മെലാനേഷ്യൻ, ആസ്ട്രോനേഷ്യൻ ജനതയായിരുന്നു. 1522-ൽ യൂറോപ്പിൽനിന്നുള്ള ആദ്യ യാനങ്ങളുമായി പോർച്ചുഗീസുകാർ ഇവിടയെത്തി. 1866 ആയപ്പോൾ സമ്പ ഡച്ച് ഈസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നുവെങ്കിലും 20-ആം നൂറ്റാണ്ട് വരെ ഈ ദ്വീപ് യഥാർത്ഥത്തിലുള്ള ഡച്ച് ഭരണത്തിൻ കീഴിലായിരുന്നില്ല. 1866 ൽ വെസ്റ്റ് സുമ്പയിലെ ലൗറയിൽ ജെസ്യൂട്ടുകൾ ഒരു മതദൗത്യം ആരംഭിച്ചിരുന്നു.[3]
ചരിത്രപരമായി, ഈ ദ്വീപ് ചന്ദനത്തടികൾ കയറ്റുമതി ചെയ്തിരുന്നതിനാൽ സാൻഡൽവുഡ് ദ്വീപ്[4] അഥവാ സാൻഡൽ ദ്വീപ് എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.
ഈ ദ്വീപിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം, 52,755 ജനങ്ങളുള്ള വൈംഗാപുവിലെ പ്രധാന തുറമുഖ നഗരമാണ്. പല ഇന്തോനേഷ്യൻ ദ്വീപുകളുടെയും കുത്തനെയുള്ള അഗ്നിപർവ്വത പ്രകൃതിയെ അപേക്ഷിച്ച് ഇവിടുത്തെ ഭൂപ്രകൃതി താഴ്ന്ന നിലയിലുള്ളതും ചുണ്ണാമ്പുകല്ലുകളടങ്ങിയ കുന്നുകളുള്ളതുമാണ്. മെയ് മുതൽ നവംബർ വരെ വരണ്ട കാലാവസ്ഥയും ഡിസംബർ മുതൽ ഏപ്രിൽ വരെ മഴക്കാലവുമാണ്. ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗം കിഴക്കൻ പ്രദേശത്തേക്കാൾ വളരെയധികം ഫലഭൂയിഷ്ഠവും ജനങ്ങൾ ഇടതിങ്ങി താമസിക്കുന്ന പ്രദേശവുമാണ്. ദ്വീപിലെ വ്യതിരിക്തമായ സസ്യജന്തു ജാലങ്ങളുടെ സമ്പന്നത കാരണമായി വേൾഡ് വൈഡ് ഫണ്ട് ഈ ദ്വീപിനെ സുമ്പ ഇലപൊഴിയും വന പരിസ്ഥിതി മേഖലയായി വർഗ്ഗീകരിച്ചിരിക്കുന്നു.
ജാതിവ്യവസ്ഥയെ ആധാരമാക്കി ശക്തമായ ക്രമീകരിക്കപ്പെട്ട ഒരു സമൂഹമാണ് സുമ്പയിലുള്ളത്.[5] ഇത് പ്രത്യേകിച്ച് കിഴക്കൻ സുമ്പയുടെ കാര്യത്തിൽ തികച്ചും ശരിയാണ്. അതേസമയം പടിഞ്ഞാറൻ സുമ്പ പ്രാദേശികമായും ഭാഷാപരമായും ഏറെ വിഭിന്നമാണ്.[6] അടുത്ത ബന്ധമുള്ള വിവിധതരം ആസ്ട്രോനേഷ്യൻ ഭാഷകൾ സംസാരിക്കുന്ന സുമ്പാനിയൻ ജനത, ആസ്ട്രോനേഷ്യൻ, മെലനേഷ്യൻ വംശപരമ്പരകളുടെ ഒരു മിശ്രിതമാണ്. ഈ ദ്വീപിലെ ഏറ്റവും വലിയ ഭാഷാവർഗ്ഗം കാംബേര ഭാഷയാണ്, സുമ്പായുടെ കിഴക്കൻ പകുതിയിലെ ഒരു ദശലക്ഷത്തിന്റെ കാൽ ഭാഗം ജനങ്ങളെങ്കിലും ഈ ഭാഷയാണു സംസാരിക്കുന്നത്.
ജനസംഖ്യയിൽ ഇരുപത്തി അഞ്ചു മുതൽ മുപ്പതുശതമാനം വരെയുള്ളവർ പ്രാകൃത മതമായ മാരാപു അനുഷ്ഠിക്കുന്നവരാണ്. ബാക്കിയുള്ള ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും ഡച്ച് കാൽവിനിസ്റ്റുകളും വലിയൊരു ന്യൂനപക്ഷമായ റോമൻ കത്തോലിക്കരുമാണ്. തീരപ്രദേശങ്ങളിൽ സുന്നി മുസ്ലിം വിഭാഗങ്ങളുടെ ചെറിയൊരു സംഖ്യ കാണാവുന്നതാണ്.
സുമ്പ ഇക്കാറ്റ് വസ്ത്രങ്ങൾക്ക് പ്രശസ്തമാണ്, പ്രത്യേകിച്ചും വളരെ വിശദമായി കൈത്തറിയിൽ മെനഞ്ഞെടുക്കുന്ന ഇക്കാറ്റുകൾക്ക്. കഠിനമായ അദ്ധ്വാന പരിചയം ആവശ്യമുള്ള ഇതിന്റെ ഒരു കഷണം തയ്യാറാക്കുവാൻതന്നെ മാസങ്ങൾ എടുത്തേക്കാം.
ഇന്തോനേഷ്യയിലെ പരമ ദരിദ്രമായ ദ്വീപുകളിലൊന്നാണ് സുമ്പ. ജനസംഖ്യയിൽ താരതമ്യേന ഉയർന്ന ശതമാനം ആളുകള് മലേറിയ ബാധിതരാണ്. എന്നിരുന്നാലും ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ഈ അസുഖത്തെ മിക്കവാറും നിർമ്മാർജ്ജനം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ശിശുമരണനിരക്ക് ഇവിടെ വളരെ ഉയർന്നതാണ്.
സുമ്പയിലെ പ്രധാന വെല്ലുവിളികളിലൊന്നാണ് ജല ലഭ്യത. വരണ്ട കാലഘട്ടത്തിൽ, പല അരുവികളും വറ്റി വരണ്ടു പോകുന്നതിനാൽ ഗ്രാമീണരിൽ ഭൂരിപക്ഷവും കിണറുകളെ ആശ്രയിക്കുന്നു. ജലം കൊണ്ടുവരുന്നതിനായി ഗ്രാമവാസികൾ ഒരു ദിവസത്തിൽ അനവധി കിലോമീറ്ററുകൾ പല തവണ യാത്ര ചെയ്യേണ്ടതുണ്ട്. പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് വെള്ളത്തിനായി അയയ്ക്കപ്പെടുന്നത്, ആ സമയം പുരുഷന്മാർ അവരുടെ ജോലിയിൽ വ്യപൃതരായിരിക്കുന്നു. ഗ്രാമങ്ങളിൽ കിണറുകൾ കുഴിക്കുന്നതിനും ദ്വീപിൽ ദാരിദ്ര്യനിർമ്മാർജ്ജനത്തിനുള്ള പോംവഴികൾക്ക് സ്പോൺസർഷിപ്പ് ആരംഭിക്കുന്നതിനായി സുമ്പ ഫൌണ്ടേഷൻ സജീവമായി രംഗത്തുണ്ട്. 2013 ഫെബ്രുവരി വരെ സുമ്പാ ഫൗണ്ടേഷൻ 48 കിണറുകൾ, 191 വാട്ടർ സ്റ്റേഷനുകൾ,15 സ്കൂളുകളിലെ വെള്ളവും ശുചിത്വനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തികളുടേയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും മലേറിയയുടെ നിരക്ക് 85 ശതമാനത്തോളും കുറക്കുന്നതിനും യത്നിക്കുകയുമുണ്ടായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.