സുദർശനചക്രം
From Wikipedia, the free encyclopedia
ഹിന്ദു പുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ അടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ് സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്[അവലംബം ആവശ്യമാണ്]. മഹാ വിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചുണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദേവശില്പിയായ വിശ്വകർമ്മാവാണ് ഇത് നിർമ്മിച്ചത്. വിവാസ്വാനേ കടഞ്ഞു കിട്ടിയ തേജസ് കൊണ്ട് നിർമ്മിച്ച ദിവ്യായുധങ്ങളിൽ ഒന്നാണ് വിഷ്ണുചക്രം എന്ന സുദർശനം.[1]
മഹാവിഷ്ണുവിനെ കൂടാതെ ദേവിയും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.