സാൻ ഹസീന്തോ കൊടുമുടി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ സാൻ ഹസീന്തോ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കൊടുമുടിയാണ് സാൻ ഹസീന്തോ കൊടുമുടി. ഈ കൊടുമുടിയിൽ മൗണ്ട് സാൻ ഹസീന്തോ സ്റ്റേറ്റ് പാർക്ക് സ്ഥിതിചെയ്യുന്നു. പ്രകൃതിസ്നേഹിയായ ജോൺ മ്യൂർ സാൻ ഹസീന്തോ കൊടുമുടിയെക്കുറിച്ച് ഇങ്ങനെ എഴുതുകയുണ്ടായി, സാൻ ഹസീന്തോയിൽ നിന്നുള്ള ദൃശ്യം ഭൂമിയിൽ മറ്റൊരിടത്തും കാണാൻ കഴിയാത്ത ആകർഷണീയമായ കാഴ്ചയാണ്. [4]
സാൻ ഹസീന്തോ കൊടുമുടി | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 10,834 അടി (3,302 മീ) NAVD 88[1] |
Prominence | 8,319 അടി (2,536 മീ) ↓ സാൻ ഗൊർഗോനിയോ പാസ് [2] |
Isolation | 20.3 മൈ (32.7 കി.മീ) → Bighorn Mountain |
Listing |
|
Coordinates | 33°48′53″N 116°40′46″W [1] |
മറ്റ് പേരുകൾ | |
English translation | വിശുദ്ധ ഹയാസിന്തിന്റെ കൊടുമുടി |
Language of name | സ്പാനിഷ് |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Riverside County, California, U.S. |
Parent range | San Jacinto Mountains |
Topo map | USGS San Jacinto Peak |
Climbing | |
First ascent | 1874 by "F. of Riverside" |
Easiest route | Tramway trail hike |
സാൻ ഹസീന്തോ കൊടുമുടി അമേരിക്കൻ ഐക്യനാടുകളിലെ പ്രമുഖ കൊടുമുടികളിലൊന്നാണ്. തൊട്ടടുത്ത 48 സ്റ്റേറ്റുകളിൽ ആറാംസ്ഥാനത്ത് നിൽക്കുന്ന കൊടുമുടി കൂടിയാണിത്.[5] സാൻ ഹസീന്തോ ലേഖകരായ ജോൺ ഡബ്ള്യൂ. റോബിൻസന്റെയും ബ്രൂസ് ഡി. റിഷറിന്റെയും വീക്ഷണത്തിൽ സാൻ ഹസീന്തോ കൊടുമുടി കയറാത്ത ഒരൊറ്റ കാൽനടയാത്രക്കാർ പോലും തെക്കൻ കാലിഫോർണിയയിലുണ്ടാവില്ല.[6] കാക്റ്റസ് റ്റു ട്രെയിലിലേയ്ക്ക് ധാരാളം കാൽനടക്കാർ ഇവിടത്തെ ആകർഷണീയമായ കാഴ്ച കേട്ടറിഞ്ഞ് കൂട്ടമായി 10,000 അടി മുകളിലുള്ള സാൻ ഗോർഗോനിയോപാസ്സിൽ എത്താറുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.