![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/22/Shaligram_%25281%2529.jpg/640px-Shaligram_%25281%2529.jpg&w=640&q=50)
സാളഗ്രാമം
From Wikipedia, the free encyclopedia
വിഷ്ണുവിന്റെ പ്രതിമ നിർമ്മിക്കുന്ന കല്ലാണ് സാളഗ്രാമം. ചക്രചിഹ്നങ്ങളോടുകൂടിയ സാളഗ്രാമം പൂജിക്കുന്ന മനുഷ്യന് പിന്നീട് ജന്മമെടുക്കേണ്ടിവരില്ലെന്നും അവർ സർവ്വഗുണങ്ങളും തികഞ്ഞവരായി തീരുന്നുവെന്നുമാണ് ഹിന്ദുക്കളുടെ വിശ്വാസം. സ്ത്രീകൾ സാളഗ്രാമം തൊടുകയോ പൂജിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്നും നിഷ്കർഷയുണ്ട്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/2/22/Shaligram_%281%29.jpg/640px-Shaligram_%281%29.jpg)
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന ഈ കല്ലുകൾ ശാസ്ത്രദൃഷ്ടിയിൽ അമോണൈറ്റ് കല്ലുകളാണ്. കടലിനടിയിൽ ടെതിസ് എന്ന ജുറാസിക് യുഗത്തിൽ കാണപ്പെട്ടിരുന്ന ചുരുൾ പോലുള്ള ഫോസിലുകൾ (അശ്മകങ്ങൾ) ആണിവ. 1940-ൽ സ്വാമി പ്രണവാനന്ദജി ഹിമാലയത്തിലെ കുടി എന്ന ഗ്രാമത്തിൽ നിന്നും ശേഖരിച്ച നിരവധി സാളഗ്രാമങ്ങളെ പഠനവിധേയമാക്കി. ഈ പ്രബന്ധത്തിൽ ബനാറസ് സർവ്വകലാശാല സ്വാമിജിക്കു ഡോക്റ്ററേറ്റ് നൽകിയിരുന്നു. ടിങ്കർ, ലിപു, കങ്കർ-ബിങ്കർ, നീതി എന്നീ ചുരങ്ങളിലും സാളഗ്രാമങ്ങൾ കാണപ്പെടുന്നു.
ഭാരതത്തിലെ ബ്രാഹ്മണ ഗൃഹങ്ങളിലും കൊട്ടാരങ്ങളിലും നാടുവാഴി കുടുംബങ്ങളിലും പ്രത്യേകിച്ച് കേരളത്തിലെ മിക നമ്പൂതിരി ഇല്ലങ്ങളിലും തേവരാമൂർത്തികളുടെ കൂട്ടത്തിൽ സാളഗ്രാമം പൂജിയ്ക്കാറുണ്ട്.