സാറാ ജോസഫൈൻ ബേക്കർ
From Wikipedia, the free encyclopedia
സാറാ ജോസഫൈൻ ബേക്കർ (ജീവിതകാലം: നവംബർ 15, 1873 - ഫെബ്രുവരി 22, 1945) പൊതുജനാരോഗ്യത്തിന്, പ്രത്യേകിച്ച് ന്യൂയോർക്ക് നഗരത്തിലെ കുടിയേറ്റ സമൂഹങ്ങളിൽ സംഭാവനകൾ നൽകുന്നതിൽ ശ്രദ്ധേയയായ ഒരു അമേരിക്കൻ ഫിസിഷ്യനായിരുന്നു. നഗരമേഖലയിലെ വ്യാപകമായ ദാരിദ്ര്യവും അജ്ഞതയും കുട്ടികളിൽ, പ്രത്യേകിച്ച് നവജാതശിശുക്കളിൽ ഉണ്ടാക്കിയ നാശത്തിനെതിരായ പോരാട്ടം, ഒരുപക്ഷേ അവളുടെ ഏറ്റവും ശാശ്വതമായ പൈതൃകമായി കണക്കാക്കപ്പെടുന്നു. 1917-ൽ, ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടുന്ന സൈനികരേക്കാൾ ഉയർന്ന മരണനിരക്ക് അമേരിക്കൻ ഐക്യനാടുകളിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് നേരിടേണ്ടിവരുമെന്ന് അവർ അഭിപ്രായപ്പെടുകയും ഇത് അവളുടെ ലക്ഷ്യത്തിലേക്ക് വളരെയധികം ശ്രദ്ധ ആകർഷിക്കുവാൻ കാരണമാകുകുയും ചെയ്തു.
വസ്തുതകൾ സാറാ ജോസഫൈൻ ബേക്കർ, ജനനം ...
സാറാ ജോസഫൈൻ ബേക്കർ | |
---|---|
ജനനം | (1873-11-15)നവംബർ 15, 1873 പോക്ക്കീപ്സി, ന്യൂയോർക്ക്, യു.എസ്. |
മരണം | ഫെബ്രുവരി 22, 1945(1945-02-22) (പ്രായം 71) പ്രിൻസ്ടൺ, ന്യൂജേഴ്സി, യു.എസ്. |
കലാലയം | ന്യൂയോർക്ക് ഇൻഫർമറി മെഡിക്കൽ കോളേജ് |
അറിയപ്പെടുന്നത് | പൊതുജനാരോഗ്യം, പ്രതിരോധ മരുന്ന് |
പുരസ്കാരങ്ങൾ | Assistant Surgeon General, first woman appointed as Professional Representative to the League of Nations |
അടയ്ക്കുക