From Wikipedia, the free encyclopedia
സാന്താ ക്ലാരിറ്റ (ഔദ്യോഗികമായി സിറ്റി ഓഫ് സാന്ത ക്ലാരിറ്റ) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചെലെസ് കൗണ്ടിയിലെ നാലാമത്തെ വലിയ നഗരമാണ്. കാലിഫോർണിയ സംസ്ഥാനത്ത് വലിപ്പത്തിൽ 24-ആം സ്ഥാനമാണ് ഈ നഗരത്തിനുള്ളത്. നിരവധി സംയോജിപ്പിക്കപ്പെടാത്ത പ്രദേശങ്ങൾ ഈ നഗരത്തോടു കൂട്ടിച്ചേർക്കുകയും ഇത് വലിയതോതിൽ ജനസംഖ്യാ വർദ്ധനവിന് കാരണമാകുകയും ചെയ്തു. ലോസ് ആഞ്ചലസ് നഗരമദ്ധ്യത്തിൽനിന്ന് 35 മൈൽ (56 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ നഗരത്തിൽ ഈ സാന്താ ക്ലാരിറ്റ താഴ്വരയുടെ സിംഹഭാഗവും ഉൾപ്പെട്ടിരിക്കുന്നു.
സാന്താ ക്ലാരിറ്റ, കാലിഫോർണിയ | |||
---|---|---|---|
City | |||
City of Santa Clarita | |||
Santa Clarita's Canyon Country in September 2008. | |||
| |||
Location of Santa Clarita in California and Los Angeles County | |||
Coordinates: 34°25′00″N 118°30′23″W | |||
Country | United States | ||
State | California | ||
County | Los Angeles | ||
Incorporated | December 15, 1987[1] | ||
• Mayor | Laurene Weste | ||
• Mayor Pro-Tem | Marsha McLean | ||
• City council[2] | Bob Kellar Bill Miranda Cameron Smyth | ||
• City manager | Ken Striplin[3] | ||
• City | 52.81 ച മൈ (136.78 ച.കി.മീ.) | ||
• ഭൂമി | 52.76 ച മൈ (136.65 ച.കി.മീ.) | ||
• ജലം | 0.05 ച മൈ (0.13 ച.കി.മീ.) 0.099% | ||
ഉയരം | 1,207 അടി (368 മീ) | ||
• City | 1,76,320 | ||
• കണക്ക് (2016)[7] | 1,81,972 | ||
• റാങ്ക് | 4th in Los Angeles County 24th in California | ||
• ജനസാന്ദ്രത | 3,449.12/ച മൈ (1,331.71/ച.കി.മീ.) | ||
• മെട്രോപ്രദേശം | 13,155,788 | ||
Demonym(s) | Santa Claritan | ||
സമയമേഖല | UTC−08:00 (Pacific) | ||
• Summer (DST) | UTC−07:00 (PDT) | ||
ZIP codes[8] | 91310, 91321–91322, 91350–91351, 91354–91355, 91380–91387, 91390 | ||
Area code | 661 | ||
FIPS code | 06-69088 | ||
GNIS feature IDs | 1662338, 2411819 | ||
വെബ്സൈറ്റ് | www |
1987 ഡിസംബറിൽ സാന്താ ക്ലരിറ്റ നഗരം സംയോജിപ്പക്കപ്പട്ടുവെങ്കിലും അതിൻറെ ചരിത്രം നിരവധി നൂറ്റാണ്ടുകൾ പിന്നിലേയ്ക്കു നീണ്ടു കിടക്കുന്നു. ഏതാണ്ട് എ.ഡി 450 ൽ 2,000 അംഗബലമുള്ള ടട്ടാവിയം ജനങ്ങൾ ഇവിടെ പ്രവേശിക്കുകയും അധിവാസമുറപ്പിക്കുകയും ചെയ്തിരുന്നു. അസീസിയിലെ വിശുദ്ധ ക്ലാരയുടെ പേരിനെ അവലംബിച്ച് ഇവിടെയുള്ള നദിയ്ക്ക് സ്പാനിഷ് പര്യവേഷകർ സാന്താ ക്ലാരിറ്റ നദിയെന്നു നാമകരണം ചെയ്തു. വടക്കൻ കാലിഫോർണിയ മിഷൻ, കാലിഫോർണിയിലെ സാന്താ ക്ലാര നഗരം എന്നിവയോടു വ്യത്യസ്തത പുലർത്തുവാനായി താഴ്വരയും കുടിയേറ്റ കേന്ദ്രവും പിന്നീട് "ലിറ്റിൽ സാന്താ ക്ലാര" എന്നറിയപ്പെട്ടു. കാലക്രമേണ, "ലിറ്റിൽ സാന്ത ക്ലാര" "സാന്റാ ക്ലാരിറ്റയായി മാറി.[9]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.