സയാൻ മലനിരകൾ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തെക്കൻ സൈബീരിയയിലും വടക്കൻ മംഗോളിയയിലുമായി വ്യാപിച്ച് കിടക്കുന്ന മലനിരകളാണ് സയാൻ മലനിരകൾ. (Sayan Mountains Russian: Саяны Sajany; Mongolian: Соёны нуруу, Soyonï nurû; ഫലകം:Lang-otk)[1] നേരത്തെ റഷ്യയുടെയ്യും മംഗോളിയയുടെയും അതിർത്തിയായി സയാൻ മലനിരകളെ കരുതിവന്നിരുന്നു.[2] തുവ റിപ്പബ്ലിക്കിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന സയാൻ മലനിരകളിലെ ഉയർന്ന കൊടുമുടികളിലും തണുത്ത തടാകങ്ങളിലുംനിന്ന് ഉൽഭവിക്കുന്ന അരുവികൾ സംഗമിച്ചാണ് സൈബീരിയയിലെ പ്രധാന നദിയായ യെനിസി നദിയാകുന്നത്. 3400 കിലോമീറ്റർ വടക്കോട്ട് ഒഴുകി യെനിസി ആർട്ടിക് സമുദ്രത്തിൽ പതിക്കുന്നു. സംരക്ഷിത പ്രദേശമായ ഇവിടത്തേക്കുള്ള പ്രവേശനം സോവിയറ്റ് യൂണിയൻ 1944 മുതൽ നിരോധിച്ചു.[3]
സയാൻ മലനിരകൾ | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mönkh Saridag |
Elevation | 3,492 മീ (11,457 അടി) |
Coordinates | 51°43′08″N 100°36′53″E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | South Siberian Mountains |
കിഴക്കൻ രേഖാംശം 92° യിൽ, പടിഞ്ഞാറൻ സയൻ മലനിരകളെ മുറിച്ചുകൊണ്ട് ഉലുഗ്-ഖേം എന്ന് കൂടെ വിളിക്കപ്പെടുന്ന( Улуг-Хем) അപ്പർ യെനിസി നദി ഒഴുകുന്നു. ഈ നദി പടിഞ്ഞാറൻ സയൻ മലനിരകൾക്ക് ഏകദേശം ലംബമായി വടക്കുകിഴക്ക് - തെക്ക് പടിഞ്ഞാറ് ദിശയിലായും പടിഞ്ഞാറ്, കിഴക്കൻ അൾട്ടായിയിലെ ഷപ്ഷാൽ പർവതനിരകൾക്കും, കിഴക്ക്, കുസ്നെറ്റ്സ്ക് അലാറ്റൗവിലെ അബാകൻ പർവതനിരകൾക്കും ഇടയിലായും 650 കിലോമീറ്ററോളം ഒഴുകുന്നു. സൈബീരിയയിലെ സമതലങ്ങളിൽ നിന്ന് പടിഞ്ഞാറൻ സയൻ മലനിരകളിലേക്കുള്ള കയറ്റം വളരെ കുത്തനെയുള്ളതാണെങ്കിലും മംഗോളിയൻ പീഠഭൂമിയിൽ നിന്നുള്ള കയറ്റം കുത്തനെയുള്ളതല്ല. അരാഡൻ, ബോറസ്, ഓയ്, കുലുമിസ്, മിർസ്കി, കുർതുഷിബിൻ, യുയുക്, ഷെഷ്പിർ-ടൈഗ, എർഗാക്-ടർഗാക്-ടൈഗ, കെദ്രാൻ, നസറോവ്സ്കി ശ്രേണികൾ എന്നിങ്ങനെ ആൽപൈൻ സ്വഭാവമുള്ള നിരവധി അനുബന്ധ മലനിരകൾ ഈ ശ്രേണിയിൽ ഉൾപ്പെടുന്നു. ഏറ്റവും പ്രധാനപ്പെട്ട കൊടുമുടികൾ കൈസ്ലാസോവ്(2,969 m ), അറാഡാൻസ്കി (2,456 m ), ബെഡേലിഗ് ഗോളെറ്റ്സ് (2,492 m), സംഷി (2,402 m ), ബോറസ് (2,318 മീ ) സ്വെസ്ഡ്നി (2,265 മീ ) എന്നിവയാണ്.[4][5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.