സയാകോ കുറോഡ
ഐസ് ഗ്രാൻഡ് ദേവാലയത്തിലെ പരമാധികാരമുള്ള ഒരു ഷിന്റോ പുരോഹിത / From Wikipedia, the free encyclopedia
സയാകോ കുറോഡ (黒田 清子, കുറോഡ സയാകോ, ജനനം 18 ഏപ്രിൽ 1969), മുമ്പ് സയാക്കോ, പ്രിൻസെസ് നോറി (紀宮清子内親王, നോറി-നോ-മിയ സയാക്കോ നൈഷിന്നോ), ജപ്പാനിലെ ഇപ്പോഴത്തെ ചക്രവർത്തി നരുഹിതോയുടെ ഇളയ സഹോദരിയും എമിരിറ്റസ് അകിഹിതോ ചക്രവർത്തിയുടെയും എമെരിറ്റ മിച്ചിക്കോ ചക്രവർത്തിനിയുടെയും ഏറ്റവും ഇളയ കുട്ടിയും ഏക മകളുമാണ്. ഐസ് ഗ്രാൻഡ് ദേവാലയത്തിലെ പരമാധികാരമുള്ള ഒരു ഷിന്റോ പുരോഹിതയാണ് അവർ.
വസ്തുതകൾ സയാകോ കുറോഡ, ജീവിതപങ്കാളി ...
സയാകോ കുറോഡ | |
---|---|
Sayako at Expo 2005 | |
ജീവിതപങ്കാളി | Yoshiki Kuroda (m. 2005) |
രാജവംശം | Imperial House of Japan (until 2005) |
പിതാവ് | Akihito |
മാതാവ് | Michiko Shōda |
തൊഴിൽ | Supreme Priestess of the Ise Grand Shrine Researcher of Tamagawa University Education Museum |
അടയ്ക്കുക
2005 നവംബർ 15-ന് യോഷിക്കി കുറോഡയുമായുള്ള വിവാഹം വരെ കുറോഡ "നോറി-നോ-മിയ" (നോറി രാജകുമാരി)[1] ആയിരുന്നു. വിവാഹത്തിന്റെ ഫലമായി അവർ ഇംപീരിയൽ ഗാർഹിക നിയമം ആവശ്യപ്പെടുന്ന തന്റെ സാമ്രാജ്യത്വ പദവി ഉപേക്ഷിച്ച് ജാപ്പനീസ് സാമ്രാജ്യകുടുംബം വിട്ടു.