സബർമതി ആശ്രമം
സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമം / From Wikipedia, the free encyclopedia
ഗുജറാത്തിലെ സബർമതി നദീതീരത്ത് ഗാന്ധിജി സ്ഥാപിച്ച ആശ്രമമാണ് സബർമതി ആശ്രമം (ഹിന്ദിയിൽ: साबरमती आश्रम; ഗുജറാത്തിയിൽ:સાબરમતી આશ્રમ). ഗാന്ധി ആശ്രമം, ഹരിജൻ ആശ്രമം, സത്യാഗ്രഹ ആശ്രമം എന്നീ പേരുകളിലെല്ലാം ഈ ആശ്രമം അറിയപ്പെടുന്നു. അഹമ്മദാബാദ് നഗരത്തിൽ നിന്ന് വടക്കുമാറി പ്രശാന്ത സുന്ദരമായ സ്ഥലത്താണ് സബർമതി ആശ്രമം. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചിലവഴിച്ചത്.
വസ്തുതകൾ Sabarmati AshramBold text, പേരുകൾ ...
Sabarmati AshramBold text | |
---|---|
പേരുകൾ | |
ശരിയായ പേര്: | Sabarmati Ashram |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | ഗുജറാത്ത് |
സ്ഥാനം: | സബർമതി, അഹമ്മദാബാദ് |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | 17 ജൂൺ 1917 |
രൂപകല്പന: | ചാൾസ് കോറിയ |
അടയ്ക്കുക
ഇന്ന് സബർമതിയെ ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാന നാഴികകല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമത്തിൽ നിന്നായിരുന്നു.