സബ്ടൈറ്റിൽ
സ്ക്രീനിൽ എഴുതിക്കാണിക്കുന്ന, ചലച്ചിത്രങ്ങളിലെ സംഭാഷണങ്ങൾ / From Wikipedia, the free encyclopedia
സാധാരണയായി സിനിമയുടെയോ ടെലിവിഷൻ പരുപടിയുടെയോ വീഡിയോ ഗെയിമുകളുടെയോ തിരക്കഥ വിവരങ്ങളോ സംഭാഷണങ്ങളോ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിനെ സബ്ടൈറ്റിൽ(അഥവാ ഉപശീർഷകങ്ങൾ)എന്ന് പറയുന്നു. സ്ക്രീനിൻറെ താഴെ ആണ് സബ്ടൈറ്റിൽ പ്രദർശിപ്പിക്കാറുള്ളത്. എന്നാൽ ഇന്ന് അത് പ്രേക്ഷകന് സ്ക്രീനിൽ ഇഷ്ടമുള്ള ഇടത്ത് പ്രതിഷ്ടിക്കാനുള്ള സൗകര്യമുണ്ട്.ബധിരരെയോ കേൾക്കുവാൻ ബുദ്ധിമുട്ട് നേരിടുന്നവരെയോ ലക്ഷ്യം വച്ചാണ് ആദ്യം അതെ ഭാഷയിൽ (Same-language captions) തന്നെ സ്ക്രീനിനു താഴെ എഴുതി കാണിക്കുന്ന രീതി നിലവിൽ വന്നത്.മനസ്സിലാകാത്ത ഭാഷയിലോ വിദേശ ഭാഷയിലോ ഡയലോഗ് പിന്തുടർന്ന് അർഥം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഭാഷയിലോ ടെലിവിഷൻ പരിപടികളോ സിനിമകളോ കാണുമ്പോൾ പ്രേക്ഷകൻറെ സംവേദനം ശക്തമാക്കുക എന്ന ലക്ഷ്യം കൂടി ഇന്ന് സബ് ടൈറ്റിലുകൾക്ക് ഉണ്ട്.