സംവാദം:ഺവർഗം
From Wikipedia, the free encyclopedia
\\റ്റവർഗ്ഗത്തിലെ ഖരമായ റ്റ-ക്കും അനുനാസികമായ ഩ-ക്കും മലയാളത്തിൽ ഉപയോഗമുണ്ട്. \\
ഈ പ്രസ്ഥവനയിൽ നിന്ന് ഉണ്ടാക്കിയ പട്ടിക ആണ്. ശരിയാണോ?
വർഗ്ഗം | ഖരം | അതിഖരം | മൃദു | ഘോഷം | അനുനാസികം |
---|---|---|---|---|---|
ഺവർഗ്ഗം | ഺ | - | - | - | ഩ |
ഇത് ശരിയാണോ? ആണെങ്കിൽ ഇതിലെ ബാക്കി അക്ഷരങ്ങൾ എവിടെ പോയി --ഷിജു അലക്സ് (സംവാദം) 03:06, 8 ജൂൺ 2013 (UTC)
- ഇതിലെ മൃദുവൊക്കെ ഉപയോഗിക്കുന്നുണ്ട് (ഇംഗ്ലീഷിൽ d-യുടെ ഉച്ചാരണം). മലയാളത്തിലില്ലെന്നേയുള്ളൂ. --Vssun (സംവാദം) 03:09, 8 ജൂൺ 2013 (UTC)
- റ്റ എന്നതല്ല വർഗം. ട്ട-വർഗം എന്നല്ലല്ലോ ട-വർഗം എന്നല്ലേ പറയുക. അതുപോലെ റ്റ എന്നത് ഏത് അക്ഷരത്തിന്റെ ഇരട്ടിപ്പാണോ ആ അക്ഷരത്തിന്റെ നാമത്തിലാണീവർഗം അറിയപ്പെടേണ്ടത്. ആ അക്ഷരത്തെ നമുക്ക് ഉച്ചരിച്ച് പരിചയമുണ്ട്. ന്റ എന്നതിലെ ൻ മാറ്റിനിർത്തിയാൽ കിട്ടുന്ന റയുടെ ഉച്ചാരണമാണ് അതിന്. റ്റ എന്നതിന്റെ ഇരട്ടിപ്പ് മാറ്റിയാൽ കിട്ടുന്നതും അതേ അക്ഷരം തന്നെ. എന്നാൽ ആ അക്ഷരത്തിന് പ്രത്യേകലിപി മലയാളത്തിൽ ഇല്ലാതെപോയി. എ. ആർ. തമിഴിലെ ട-യോട് സാദൃശ്യമുള്ള ഒർ ലിപി നിർദേശിച്ചിരുന്നു. എന്നാൽ പ്രചാരം ലഭിച്ചില്ല. --Naveen Sankar (സംവാദം) 04:17, 8 ജൂൺ 2013 (UTC)
- ഇതിനി ഫോണ്ട് വ്യത്യാസം മൂലം ഞാൻ റ്റ-യായി കാണുന്നതാണോ എന്നറിയില്ല. അഞ്ജലി ഓൾഡ് ലിപിയാണ് ഞാൻ ഉപയോഗിക്കുന്നത്. പണ്ട് ൿ-ന്റെ കാര്യത്തിൽ അങ്ങനെയൊരു കോൺഫ്ലിക്റ്റ് വന്നതാ
--Naveen Sankar (സംവാദം) 04:24, 8 ജൂൺ 2013 (UTC)
- എ. ആർ. നൽകിയ ലിപി ഇതായിരുന്നു..
. അതിനാൽ
-വർഗം. --Naveen Sankar (സംവാദം) 04:33, 8 ജൂൺ 2013 (UTC)
- എ. ആർ. നൽകിയ ലിപി ഇതായിരുന്നു..
- ഇതിനി ഫോണ്ട് വ്യത്യാസം മൂലം ഞാൻ റ്റ-യായി കാണുന്നതാണോ എന്നറിയില്ല. അഞ്ജലി ഓൾഡ് ലിപിയാണ് ഞാൻ ഉപയോഗിക്കുന്നത്. പണ്ട് ൿ-ന്റെ കാര്യത്തിൽ അങ്ങനെയൊരു കോൺഫ്ലിക്റ്റ് വന്നതാ
- റ്റ എന്നതല്ല വർഗം. ട്ട-വർഗം എന്നല്ലല്ലോ ട-വർഗം എന്നല്ലേ പറയുക. അതുപോലെ റ്റ എന്നത് ഏത് അക്ഷരത്തിന്റെ ഇരട്ടിപ്പാണോ ആ അക്ഷരത്തിന്റെ നാമത്തിലാണീവർഗം അറിയപ്പെടേണ്ടത്. ആ അക്ഷരത്തെ നമുക്ക് ഉച്ചരിച്ച് പരിചയമുണ്ട്. ന്റ എന്നതിലെ ൻ മാറ്റിനിർത്തിയാൽ കിട്ടുന്ന റയുടെ ഉച്ചാരണമാണ് അതിന്. റ്റ എന്നതിന്റെ ഇരട്ടിപ്പ് മാറ്റിയാൽ കിട്ടുന്നതും അതേ അക്ഷരം തന്നെ. എന്നാൽ ആ അക്ഷരത്തിന് പ്രത്യേകലിപി മലയാളത്തിൽ ഇല്ലാതെപോയി. എ. ആർ. തമിഴിലെ ട-യോട് സാദൃശ്യമുള്ള ഒർ ലിപി നിർദേശിച്ചിരുന്നു. എന്നാൽ പ്രചാരം ലഭിച്ചില്ല. --Naveen Sankar (സംവാദം) 04:17, 8 ജൂൺ 2013 (UTC)
- ഇതിലെ മൃദുവൊക്കെ ഉപയോഗിക്കുന്നുണ്ട് (ഇംഗ്ലീഷിൽ d-യുടെ ഉച്ചാരണം). മലയാളത്തിലില്ലെന്നേയുള്ളൂ. --Vssun (സംവാദം) 03:09, 8 ജൂൺ 2013 (UTC)
ഺ ഇതല്ലേ? --ഷിജു അലക്സ് (സംവാദം) 04:43, 8 ജൂൺ 2013 (UTC)
- ഷിജു കാണിച്ചിരിക്കുന്ന അക്ഷരം 0D3A എന്ന സ്ഥാനത്ത് നിർവചിച്ചിട്ടുമുണ്ട്. ഇത് റ്റയുടെ പകുതിയാണെങ്കിൽ ഺവർഗ്ഗം എന്നുതന്നെയാണ് വേണ്ടത്. --Vssun (സംവാദം) 07:16, 8 ജൂൺ 2013 (UTC)
ഈ ലേഖനത്തിന്റെ പേരു് റ്റ വർഗ്ഗം എന്നല്ലല്ലോ വേണ്ടതു്. ഞാൻ കുറച്ചു കൂട്ടിച്ചേർത്തിട്ടുണ്ടു്. x-വർഗ്ഗം എന്നുവിളിക്കാവുന്നതിലെ x എന്ന അക്ഷരം ഇപ്പോൾ യുണികോഡിൽ നിലവിൽ വന്നിട്ടില്ല. പക്ഷേ ഉടനെ വരും. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 11:35, 8 ജൂൺ 2013 (UTC)
ശ്ശെ! മുമ്പു നടന്ന സംവാദം വായിച്ചുനോക്കിയില്ല. :( ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 11:37, 8 ജൂൺ 2013 (UTC)
- ഇപ്പൊ ഇത് വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല. ലളിതമായി നിർവചനവും മറ്റും എഴുതിയാൽ നന്നായിരുന്നു. --ഷിജു അലക്സ് (സംവാദം) 13:42, 8 ജൂൺ 2013 (UTC)
- പക്ഷേ..സ്വതസിദ്ധമായ ലിപികളില്ലാത്ത
(വർത്സ്യമായ ട),
(വർത്സ്യമായ ന) എന്നീ രണ്ടക്ഷരങ്ങൾ മാത്രമുള്ള ഈ വർഗത്തെ വൈയാകരണന്മാർ കുത്തിത്തിരുകിയതാണ്. മലയാള അക്ഷരമാലയിൽ പരമ്പരാഗതമായി ഇങ്ങനെയൊന്നില്ല. എന്തായാലും ഷിജു എഴുതിയിരിക്കുന്ന അക്ഷരം ഒരു ദീർഘചതുരമായാണ് ഞാൻ കാണുന്നത്. തിരിച്ചറിയാൻ പറ്റുന്നില്ല. പണ്ട് ൿ-ന്റെ കാര്യത്തിൽ ഞാൻ പഴയഫോണ്ട് ഉപയോഗിച്ചുകൊണ്ടിരുന്നതിനാൽ ക് എന്ന് കണ്ട്, ൿ-നെ തിരിച്ചറിയാൻ കഴിയാതെ എഡിറ്റ് കോൺഫ്ലിക്റ്റുകളും വിവാദങ്ങളും കുറച്ചുണ്ടായതാ. ഇത്തവണ അങ്ങനെയായില്ലല്ലോ.. ഏത് ഫോണ്ടാണ് ഷിജു ഉപയോഗിച്ചിരിക്കുന്നത്?--Naveen Sankar (സംവാദം) 14:17, 8 ജൂൺ 2013 (UTC)
- പക്ഷേ..സ്വതസിദ്ധമായ ലിപികളില്ലാത്ത
ഈ PDF http://www.unicode.org/charts/PDF/U0D00.pdf നോക്കിക്കേ. അതിൽ ഺ കാണാം. --ഷിജു അലക്സ് (സംവാദം) 14:34, 8 ജൂൺ 2013 (UTC)
- അക്ഷരം നേരത്തേ പരിചയമുണ്ട്. കേരളപാണിനീയത്തിലുണ്ട്. കോപ്പി എന്റെ കയ്യിലുമുണ്ട്. അതല്ല കാര്യം. എന്റെ ഫോണ്ട് അതുകാണിക്കുന്നില്ല (സ്പെസി: വിൻഡോസ്-വിസ്താ, അഞ്ജലി ഓൾഡ് ലിപി, ക്രോം). ഏത് ഫോണ്ടാണ് ഷിജു ഉപയോഗിക്കുന്നത്?--Naveen Sankar (സംവാദം) 14:46, 8 ജൂൺ 2013 (UTC)
ഞാൻ അജ്ഞലി ആണ്. https://github.com/junaidpv/Malayalam-Fonts ഇവിടെ നിന്നുള്ളത്. --ഷിജു അലക്സ് (സംവാദം) 16:37, 8 ജൂൺ 2013 (UTC)
@വിശ്വപ്രഭ: യൂനികോഡിൽ നിർവചിക്കപ്പെടാനുണ്ട് എന്നുപറഞ്ഞ അക്ഷരം ഺ (0D3A) തന്നെയല്ലേ? --Vssun (സംവാദം) 06:27, 9 ജൂൺ 2013 (UTC)
- അതെ. നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഫോണ്ടുകളിലും മറ്റും ഇപ്പോഴും പ്രചാരത്തിൽ വരുന്നല്ലേയുള്ളൂ. അതുകൊണ്ടാണു് അങ്ങനെ എഴുതിയിരിക്കുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 08:14, 9 ജൂൺ 2013 (UTC)
ഈ ചിഹ്നത്തിനു ഒരു ഉരുണ്ട രൂപമായിരുന്നെങ്കിൽ നന്നായേനേ. ഇപ്പോൾ മലയാള ലിപിയുടെ ഇടയ്ക്ക് തമിഴ് വന്നത് പോലായി. ബെയിലിയുടെ സംഭാവനകളുടെ പ്രാധാന്യം ഇപ്പോ കുറച്ച് മനസ്സിലാവുന്നു. --ഷിജു അലക്സ് (സംവാദം) 10:31, 9 ജൂൺ 2013 (UTC)
ഈ ആകൃതി തമിഴിലെ ട-യിൽ നിന്നുതന്നെ അദ്ദേഹം മനഃപൂർവ്വം ആലോചിച്ചുണ്ടാക്കിയതാണു്.
- "ഇനി തമിഴിലെ ഉച്ചാരണം ഈ വിധം വരുവാനുള്ള കാരണം ഊഹിക്കുക തന്നെ; അതിലേക്കു് ആരംഭിക്കുംമുമ്പു് നാം പുതുതായി കൽപിച്ച വർഗ്ഗത്തിന്റെ ഖരത്തിനു് ഒരു പുതിയ ലിപിയുംകൂടി കൊടുക്കണം; അല്ലാഞ്ഞാൽ അതിനെ "നിറയുക" എന്ന വാക്കിലെ റകാരമാണെന്നു വിചാരിച്ചുപോകും. എന്നു മാത്രമല്ല, നമ്മുടെ വിചാരണയിൽ റകാരത്തെപ്പറ്റിയും പ്രസ്താവിക്കേണ്ടതുണ്ടു്. അതിനാൽ 'ന്റെ' എന്നതിലെ 'റ'-യ്ക്കു്
എന്നു് ചിഹ്നനംചെയ്യാം. ഇതു് തമിഴു് ഗ്രന്ഥത്തിൽ ടകാരത്തിന്റെ ചിഹ്നമാകുന്നു. പുതിയ വർണ്ണത്തിന്റെ ധ്വനി ടകാരത്തിനും തകാരത്തിനും മദ്ധ്യേ ആകയാൽ തമിഴ്ഗ്രന്ഥടകാരലിപി അതിനു് യോജിക്കുകയുംചെയ്യും. അപ്പോൾ പുതിയവർഗ്ഗം
, ഩ എന്ന വർണ്ണങ്ങളാണു്. അതിൽ
ഖരവും ഩ അനുനാസികവും. ങകാരംപോലെ ഩ കാരവും സാധാരണയിൽ ഒറ്റയായി നിൽക്കുന്നില്ല. ഒന്നുകിൽ ഇരട്ടിക്കും; അല്ലെങ്കിൽ സ്വവർഗ്ഗത്തിൽ വേറെ ഒരു വർണ്ണമുള്ളതിനോടു ചേർന്നു കൂട്ടക്ഷരമായി വരും."- (പീഠിക-കേരളപാണിനീയം) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 12:49, 9 ജൂൺ 2013 (UTC)
ഺ എന്ന ലേഖനം തുടങ്ങി വെച്ചിട്ടൂണ്ട്. അറിയാവുന്നവർ അത് വികസിപ്പിക്കൂ. --ഷിജു അലക്സ് (സംവാദം) 12:57, 9 ജൂൺ 2013 (UTC)
- //മറ്റു വർഗ്ഗങ്ങളിൽ നിന്നു വ്യത്യസ്തമായി, വേറൊരു മൂലസ്വനിമത്തിന്റെ ഇരട്ടിപ്പിച്ച രൂപമായാണു് റ്റ അടിസ്ഥാനഖരാവസ്ഥയിൽ തന്നെ പ്രത്യക്ഷപ്പെടുന്നതു്. മുറ്റ്റം എന്നുച്ചരിക്കാൻ ശ്രമിക്കുമ്പോൾ പുറത്തുവരുന്ന ശബ്ദത്തിൽ 'റ'കാരത്തിനു തൊട്ടുമുമ്പുള്ള ഹ്രസ്വവും അതിലോലവുമായ ശബ്ദമാണു് ഈ മൂലസ്വരം. കേരളപാണിനീയത്തിൽ ഈ ശബ്ദത്തെ സൂചിപ്പിക്കുവാൻ അച്ചടിയിലോ കയ്യെഴുത്തിലോ പതിവില്ലാത്ത ഒരു അക്ഷരപ്രതീകം പ്രത്യേകം കൊടുത്തിട്ടുണ്ടു്.//