സംവാദം:ഗരുഡൻ പറവ
From Wikipedia, the free encyclopedia
ഇത് ഗരുഡൻ തൂക്കമല്ലേ?--റോജി പാലാ (സംവാദം) 09:10, 19 ഫെബ്രുവരി 2012 (UTC)
- ആണെന്ന് തോന്നുന്നില്ല. ലേഖനത്തിലെ വിവരണത്തിൽ നിന്നു തികച്ചു വ്യത്യസ്തമാണല്ലോ ആ ചിത്രം. ഗരുഡൻ തൂക്കത്തിന്റെ ഒരു ചിത്രം കോമൺസിലുണ്ട്. ഫ്ലിക്കർ ചിത്രം റോജി തന്നെ ഏടുത്തതായതിനാൽ ആ ചിത്രത്തിന്റെ കാര്യം ഏറ്റവും കൂടുതൽ പറയാനാകുക റോജിക്കു തന്നേയല്ലേ? :) --അനൂപ് | Anoop (സംവാദം) 09:21, 19 ഫെബ്രുവരി 2012 (UTC)
- ചിത്രം കണ്ടപ്പോൾ ഒരു സംശയം തോന്നിയതാണ്. മൊബൈൽ മാത്രമേ എന്റെയൊള്ളു. തുറവൂരു നിന്നും കുട്ടികൾ എടുത്തതാണ്. --റോജി പാലാ (സംവാദം) 10:13, 19 ഫെബ്രുവരി 2012 (UTC)
- ഗരുഡൻ തൂക്കമെന്നത് പൊതുവേ വ്രതമെടുത്ത വ്യക്തികളെ ഒരു ഫ്രെയിമിൽ കയറ്റി (ശരീരത്തിൽ ഒരു കൊളുത്ത് ഘടിപ്പിക്കുന്നതായി കേട്ടിട്ടുണ്ട്) മുകളിലേക്ക് ഉയർത്തുന്ന അനുഷ്ഠാനമാണ്. ഏതാണ്ട് ദശാവതാരം ചലച്ചിത്രത്തിൽ കമലഹാസനെ തൂക്കുന്ന മാതിരി --അഖിലൻ 13:43, 23 ഫെബ്രുവരി 2012 (UTC)
ഈ ലേഖനത്തിന് അവലംബമായി കൊടുത്തിരുന്ന ലിങ്ക് മറ്റൊരു വാർത്താ വെബ്ബ്സൈറ്റിലേക്കാണ് ഉപയോക്താവിനെ കൊണ്ടു ചെന്നെത്തിയ്ക്കുന്നത്. അത് ലേഖനവുമായി യാതൊരു വിധത്തിലുള്ള താദാത്മ്യവും വെച്ചുപുലർത്തുന്നുമില്ലായ്ഇരുന്നതിനാലാണ് റോജി പാലയുമായി സംവദിച്ച ശേഷം ഞാൻ നീക്കം ചെയ്തത്. ഞങ്ങളുടെ സംവാദം വർഗ്ഗം:വൃത്തിയാക്കേണ്ട ലേഖനങ്ങളിൽ വായിക്കുമല്ലൊ. ഗരുഡൻ തൂക്കം എന്ന തലക്കെട്ടോട് കൂടിയ ഈ ലേഖനം കേരളീയ കലകളുടെ ഉപവിഭാഗത്തിൽ കൊടുത്തിട്ടുണ്ട്. എന്നാൽ ഈ ലേഖനത്തിന് അവലംബമായി ചേർത്തിരിയ്ക്കുന്നത് ലേഖനവുമായി തീർത്തും ബന്ധമില്ലാത്ത ഒരു [വെബ്ബ്സൈറ്റിന്റെ] കണ്ണിയാണ്. കഴിഞ്ഞദിവസവും ചില ലേഖനങ്ങളിൽ ഇത്തരം പിശകുകൾ ശ്രദ്ധിച്ചു. ഇത് അബദ്ധത്തിൽ സംഭവിയ്ക്കുന്നതാണോ? അതോ ആരെങ്കിലും അവരുടെ വെബ്ബ്സൈറ്റുകളുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുകയാണോ? സംശയം തോന്നുന്നു.--Manikandan kkunnath 11:08, 8 ഓഗസ്റ്റ് 2012 (UTC)
- ആരും മനഃപൂർവ്വം ചെയ്യുന്നതല്ല. അത് അവലംബമായി നൽകുന്ന കണ്ണികൾ കാലഹരണപ്പെടുന്നതിനാൽ സംഭവിക്കുന്നതാണ്. ചേർത്തപ്പോഴുള്ള ലിങ്ക് ഇതിനുള്ളിൽ കാണാം. ലേഖനത്തിന്റെ താഴെ അവലംബത്തിൽ പറഞ്ഞിരിക്കുന്ന തീയതിയും മറ്റും ശ്രദ്ധിക്കുക--റോജി പാലാ (സംവാദം) 11:14, 8 ഓഗസ്റ്റ് 2012 (UTC)
സംശയദൂരീകരണത്തിന് നന്ദി.. --Manikandan kkunnath 11:19, 8 ഓഗസ്റ്റ് 2012 (UTC)--Manikandan kkunnath 16:16, 8 ഓഗസ്റ്റ് 2012 (UTC)