സംവാദം:കെ.വി. സുധീഷ് വധക്കേസ്
From Wikipedia, the free encyclopedia
നിലവിൽ വധുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലും. ഇന്നു് കെ.വി.സുധീഷുമായി ബന്ധപ്പെട്ട കുറച്ചധികം പത്രവാർത്തകൾ കണ്ടു. അതിനാൽ മറ്റ് വിധത്തിലുള്ള ശ്രദ്ധേയമായ വിവരങ്ങൾ കൂടി ലേഖനത്തിൽ ചേർക്കണം. അവലംബത്തിനു ക്ഷാമം ഉണ്ടാകില്ല എന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 07:57, 26 ജനുവരി 2013 (UTC)
ഷിജൂ, സുധീഷിന്റെ ചിത്രം ദേശാഭിമാനിയിൽ നിന്നു് ലഭ്യമാക്കാം. ദേശാഭിമാനി വെബ്സൈറ്റ് CC By SA ആണു്. ഈ ചിത്രം ചേർക്കുന്നതിനു് വേറെ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ? കോമൺസിൽ ചേർക്കുമ്പോഴുള്ള നൂലാമാലകൾ പരിചയമില്ല. Sebinaj (സംവാദം) 08:18, 26 ജനുവരി 2013 (UTC)
\\സുധീഷിന്റെ ചിത്രം ദേശാഭിമാനിയിൽ നിന്നു് ലഭ്യമാക്കാം. ദേശാഭിമാനി വെബ്സൈറ്റ് CC By SA ആണു്.\\
ഇക്കാര്യത്തിൽ അത്ര ഉറപ്പ് പോരാ. ദേശാഭിമാനിയുടെ ലൈസൻസ് സ്റ്റെറ്റ് മെന്റിൽ തന്നെ ചിത്രങ്ങളുടെ കാര്യത്തിൽ മുൻകൂർ ജാമ്യം എടുക്കുന്നൂണ്ട്. ചിത്രങ്ങളുടെ ലൈസൻസുകളുടെ കാര്യത്തിലുള്ള നൂലാമാല ആലോചിക്കുമ്പോൾ ആ മുൻകൂർ ജാമ്യം ശരിയുമാണ്. ഉള്ളടക്കം സ്വതന്ത്രമായി ഉപയോഗിക്കാമെങ്കിലും ചിത്രങ്ങളുടെ കാര്യത്തിൽ ശ്രദ്ധവേണം. അതിനാൽ ദേശാഭിമാനിയിലേത് സ്വതന്ത്രചിത്രമല്ല/ഉറവിടം വ്യക്തമല്ല എന്ന് തോന്നുന്നെങ്കിൽ അവിടെ നിന്നുള്ളത് കോമൺസിലേക്ക് അപ്ലോഡ് ചെയ്യാതെ മറ്റ് വിധത്തിൽ സ്വതന്ത്രചിത്രങ്ങൾ സംഘടിപ്പിക്കാമോ എന്ന് നോക്കൂ. --ഷിജു അലക്സ് (സംവാദം) 08:28, 26 ജനുവരി 2013 (UTC)