സംവാദം:കുട്ടനാടൻ മീൻകറികൾ
From Wikipedia, the free encyclopedia
കുട്ടനാടൻ സ്പെഷ്യൽ മീൻ കറികൾ എന്ന തലക്കെട്ട് വേണമോ?--സുഗീഷ് (സംവാദം) 07:13, 17 ജൂൺ 2013 (UTC)
കുട്ടനാട്ടുകാരുടെ പ്രധാന കറികളിൽ ഉള്ളതാ ഇത് , വേണ്ടെങ്കിൽ തലകെട്ട് മാറ്റാം.--Vibitha vijay 07:23, 17 ജൂൺ 2013 (UTC)
- ഇപ്പോൾ ഒരിനം മീൻകറിയെക്കുറിച്ചുള്ള വിവരമല്ലേ ഉള്ളൂ. അതു തന്നെ തലക്കെട്ടാക്കാം. തലക്കെട്ട് ഷാപ്പിലെ ബോർഡ് പോലെ തോന്നും --റോജി പാലാ (സംവാദം) 07:29, 17 ജൂൺ 2013 (UTC)
- en:WP:NOTMANUAL - മലയാളത്തിൽ കണ്ടെത്താനായില്ല. ആംഗലേയത്തിൽ കറിക്കൂട്ടുകൾ(recipes) എഴുതരുതെന്നൊരു നയമുണ്ടല്ലോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:36, 17 ജൂൺ 2013 (UTC)
കുറെ കറികളെ കുറിച്ച് എഴുതാം എന്ന ഉദേശത്തിലാ അങ്ങനെ ഒരു തലകെട്ട് നല്കിയത് . പ്രശ്നമായോ ? --Vibitha vijay 07:39, 17 ജൂൺ 2013 (UTC)
- ഇതിനെ സുഗീഷ് b:കുട്ടനാടൻ മീൻ കറികൾ എന്നും b:തൂളി മുളക് കറി എന്നും താളുകളിലേക്കു മാറ്റിയിട്ടുണ്ട്. വിജ്ഞാന കോശ സംബന്ധിയായ വിവരങ്ങളിൽ കൂടുതലുള്ളവ മായ്ച്ച് വിക്കിബുക്സിലേക്കു കണ്ണി കൊടുക്കുന്നതാണുത്തമം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:44, 17 ജൂൺ 2013 (UTC)
- തലക്കെട്ടിൽ സ്പെഷ്യൽ വേണമോ എന്നതാണ് ചോദ്യം? കുട്ടനാട്ടിൽ സ്പെഷ്യലല്ലാത്ത മീൻ കറികളും ഉണ്ടോ?? അങ്ങനെ ഇല്ല എങ്കിൽ കുട്ടനാടൻ മീൻകറികൾ എന്നതാക്കാം തലക്കെട്ട്. തൂളി മീൻ കറിയുടെ അടിയിൽ അടുത്ത ആളിനെ ചേർത്തുവലുതാക്കാം. എന്നിട്ട് സ്വതന്ത്രമാക്കിയാൽ പോരെ?
- @vibitha, വിക്കിയിൽ ഇപ്പോൾ താളിൽ ചേർത്തിരിക്കുന്നതു പോലെ മതിയാകും. കുറേ കറികളേക്കുറിച്ച് എഴുതിക്കോളൂ.. പക്ഷേ അതിന്റെ ആകെയുള്ള വിവരണം അല്പം വിശദമാക്കി മതി. ഇപ്പോൾ താളിൽ ചേർത്തിരുക്കുന്നതുപോലെ. പക്ഷേ മൊത്തം വിവരങ്ങൾ പാചകപുസ്തകത്തിലേക്ക് ചേർക്കാം.. അളവുകളും പാചകസമയവും അടക്കം.--സുഗീഷ് (സംവാദം) 07:51, 17 ജൂൺ 2013 (UTC)
എല്ലാം തന്നെ സ്പെഷ്യൽ ആണ് സുഗേഷ് :) തലകെട്ട് കുട്ടനാടൻ മീൻ കറി എന്ന് മതി .--Vibitha vijay 08:01, 17 ജൂൺ 2013 (UTC)
തൂളി മീനിന്റെ ഇംഗ്ലീഷ് നാമം ചേർത്താൽ നന്നായിരിക്കും. മലയാളത്തിൽ മത്സ്യം എന്ന താളിൽ തൂളി മീനിനെക്കുറിച്ച് പരാമർശമുണ്ടെങ്കിലും അവിടെയും ഇംഗ്ലീഷ് നാമം കാണുന്നില്ല. ഇംഗ്ലീഷിൽ പേരു കൊടുത്താൽ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനെളുപ്പമായിരിക്കും. Irumozhi (സംവാദം) 08:36, 17 ജൂൺ 2013 (UTC)
- തലക്കെട്ട് തിരിച്ചുവിടലോടെ മാറ്റിയിട്ടുണ്ട്. മീനിന്റെ പേരു നോക്കാം. @Vibitha അടുത്ത പ്രാവശ്യം മീങ്കറി വയ്ക്കുമ്പോ അവന്റെ പടമൊന്ന് പ്രത്യേകം എടുത്ത് വയ്ക്കണം. വിക്കിബുക്സിൽ ഘട്ടം ഘട്ടമായി വിശദമായി എഴുതാവുന്ന സ്കോപ്പുണ്ട് :).--മനോജ് .കെ (സംവാദം) 08:42, 17 ജൂൺ 2013 (UTC)
അടുത്ത തവണ ആവട്ടെ മനോജ് :)--Vibitha vijay 08:48, 17 ജൂൺ 2013 (UTC)