സംവാദം:ഺ

From Wikipedia, the free encyclopedia

യൂനികോഡ് ചാർട്ടിൽ L നടിയിൽ നടുക്ക് ലംബമായ ഒറ്റ വരയാണ് ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്. കൗമുദി ഫോണ്ടിലും അങ്ങനെത്തന്നെയാണ്. രചനയിൽ തമിഴ് ടി (டி) യുടെ അതേ ചിഹ്നമാണ് ഉപയോഗിക്കുന്നത്. ഇതിലേതാണ് രാജരാജവർമ്മ വിഭാവനം ചെയ്തത്? --Vssun (സംവാദം) 16:47, 9 ജൂൺ 2013 (UTC)

45 ഡിഗ്രിയിൽ (E ദിശയിൽ ഒരു തിരശ്ചീനഖണ്ഡവും NE ദിശയിൽ ഒരു ഖണ്ഡവും) L പോലെ ഒരു കോണും അതിൽ തിരശ്ചീനഖണ്ഡത്തിന്റെ മദ്ധ്യബിന്ദുവിൽനിന്നു് നേരെ താഴേക്കു് ഒരു ചെറുഖണ്ഡവും. (.svg ഉണ്ടാക്കി ഇടാൻ നോക്കാം.)അതാണു് കേരളപാണിനിയുടെ ഒറിജിനൽ സിംബൽ. 1968 SPCS പതിപ്പിലും 1997 DCB പതിപ്പിലും ഇങ്ങനെയാണു കണ്ടിട്ടുള്ളതു്. 1968 വരെ തിരുവനന്തപുരത്തെ BV Book Depot ആയിരുന്നു പ്രസിദ്ധീകരണം. ആ പ്രതി ഞാൻ കണ്ടിട്ടില്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:02, 9 ജൂൺ 2013 (UTC)

കൗമുദിയിലെയും യൂനികോഡിലെയും ചിഹ്നം എസ്.വി.ജി. ചേർത്തിരിക്കുന്നു. പുതിയത് വരുമ്പോൾ റീപ്ലേസ് ചെയ്യാം. --Vssun (സംവാദം) 17:07, 9 ജൂൺ 2013 (UTC)

എന്റെ കൈയ്യിൽ ഉള്ള കേരളപാണിനീയത്തിൽ ഈ ചിഹ്നത്തിൽ താഴെ ഒരു ചെറിയവെട്ടിട്ട രൂപമാണ്. 2006 ഡിസി എഡീഷൻ--ഷിജു അലക്സ് (സംവാദം) 17:09, 9 ജൂൺ 2013 (UTC):

Thumb
മലയാളം അക്ഷരരൂപം 0D3A( ഺ) TTTA

ഇതു് ഇപ്പോൾ വരച്ച് അപ്‌ലോഡ് ചെയ്തു. (DC Books 1997 പതിപ്പു പ്രകാരമുള്ളതു്.) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:27, 9 ജൂൺ 2013 (UTC)

വിശ്വപ്രഭ വരച്ച രൂപം ലേഖനത്തിൽ ചേർത്തിട്ടുണ്ട്. പടത്തിനു താഴെ നൽകിയിരിക്കുന്ന കുറിപ്പും വിലയിരുത്തുക. --Vssun (സംവാദം) 17:34, 9 ജൂൺ 2013 (UTC)

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.