From Wikipedia, the free encyclopedia
മേഡനിലെ ഏറ്റവും പഴയ ഹിന്ദുക്ഷേത്രമാണ് ശ്രി മാരിയമ്മൻ ക്ഷേത്രം. ഈ ക്ഷേത്രം 1884 ൽ നിർമ്മിച്ചതാണ്. മാരിയമ്മൻ ദേവിയാണ് ഇവിടത്തെ പ്രതിഷ്ഠ.[1] ഈ ക്ഷേത്രം കംപുങ് മദ്രാസ് അഥവാ മേഡനിലെ ലിറ്റിൽ ഇന്ത്യ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ഉപദേവതകളാണ് ഗണേശൻ, മുരുകൻ എന്നിവർ.[2] ഇവർ മാരിയമ്മന്റെ സന്താനങ്ങളാണ്. ക്ഷേത്രത്തിലേക്കുള്ള പ്രവേശന ഗോപുരം വളരെ അലങ്കാരപ്പണികൾ നിറഞ്ഞതാണ്. ഇതിനെ കഥാഗോപുരം എന്ന് വിളിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ പ്രധാന ഭാഗമാണിത്. തൈപ്പൂയത്തിലും ദീപാവലിക്കും വിശ്വാസികൾക്ക് ഒത്തുകൂടാനുള്ള പ്രധാന കേന്ദ്രമാണ് ഈ ക്ഷേത്രം.
Sri Mariamman Temple | |
---|---|
Kuil Shri Mariamman | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Medan |
നിർദ്ദേശാങ്കം | 3°35′02.1″N 98°40′15.6″E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Mariamman |
ആഘോഷങ്ങൾ | Thaipusam |
ജില്ല | Medan Petisah |
സംസ്ഥാനം | North Sumatera |
രാജ്യം | Indonesia |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Dravidian architecture |
പൂർത്തിയാക്കിയ വർഷം | 1884 |
ഈ ക്ഷേത്രം 1884 ആണ് നിർമ്മിച്ചത്. മേഡൻ സിറ്റിയിലെ ഏറ്റവും പഴയ ഹിന്ദുക്ഷേത്രമാണിത്. മാരിയമ്മൻ ദേവിക്കായി സമർപ്പിച്ചിട്ടുള്ള ക്ഷേത്രമാണിത്. ഗുർധുവാര സാഹിബ് എന്ന ഒരു യുവ തമിഴനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇദ്ദേഹം വടക്കേ സുമാത്രയിലെ ഒരു പ്ലാന്റേഷൻ കമ്പനിയിൽ ജോലിക്കാരനായിരുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന അധികാരിയായിരുന്നു സ്വാമി രങ്കനായ്ഹർ. ഇദ്ദേഹം ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് വളരെ സംഭാവന ചെയ്തിട്ടുണ്ട്.
ടെകു ഉമർ 18 തെരുവിലാണ് ശ്രി മാരിയമ്മൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹിന്ദുക്കളായ തമിഴന്മാർ തിങ്ങിപ്പാർക്കുന്ന കംപുങ് മദ്രാസ് എന്ന മേഡനിലെ പ്രദേശത്താണ് ഈ ക്ഷേത്രം. സൺ പ്ലാസയുടെ അടുത്താണ് ഈ ക്ഷേത്രം. ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും ക്ഷേത്രങ്ങളുടെ നിർമ്മാണശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്തോനേഷ്യയിലങ്ങോളമിങ്ങോളം കാണപ്പെടുന്ന ജാവനീസ്-ബാലിനീസ് മാതൃകയിലുള്ള ക്ഷേത്ര നിർമ്മാണശൈലിയിൽ നിന്ന് വളരെ വ്യത്യസ്തമാണിത്. ശ്രി മാരിയമ്മൻ ക്ഷേത്രം ഹിന്ദു ധർമ്മത്തിനായി തുറന്നുകൊടുത്തത് 1991, ഒക്ടോബർ 23 നാണ്. വടക്കേ സുമാത്രയിലെ മുൻ ഗവർണ്ണറായിരുന്ന എച്. രാജ ഇനൽ സിരെഗാറാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
മാരിയമ്മൻ ദൈവത്തിനാണ് ശ്രി മാരിമ്മൻ ക്ഷേത്രം സമർപ്പച്ചിരിക്കുന്നത്. അനേകം രോഗങ്ങൾ ശമിപ്പിക്കാൻ ശേഷിയുള്ള ദേവതയായാണ് ഹിന്ദു ഐതിഹ്യങ്ങൾ മാരിയമ്മനെ വിവരിക്കുന്നത്. ചെറുതോതിലുള്ള അസുഖങ്ങൾ ഭേദമാക്കുക, പകർച്ചവ്യാധികൾ തടയുക, വരൾച്ചാസമത്ത് മഴപെയ്യിക്കുക എന്നിവയാണ് മാരിയമ്മന്റെ പ്രധാന ശക്തികൾ. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണ്ണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് മാരിയമ്മൻ ക്ഷേത്രങ്ങൾ പ്രധാനമായി ഉള്ളത്. മാരിയമ്മനെക്കൂടാതെ വിഷണു, ശിവൻ, ഗണേശൻ, ദുർഗ്ഗ, മുരുകൻ എന്നീ ദൈവങ്ങളും ഈ ക്ഷേത്രങ്ങളിൽ കാണപ്പെടുന്നു.[2]
2.5 മീറ്റർ ഉയമുള്ള മതിലിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻഭാഗത്തായി ആർക്ക ടുവരസക്തി ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടമുണ്ട്. പ്രവേശനകവാടത്തിനു മുകളിലായി ശിവന്റെ പ്രതിമയും സ്ഥിതിചെയ്യുന്നു. ടുവരസക്തി ഒരു സ്ത്രീയാണ്. ഇത് മാരിയമ്മൻ ക്ഷേത്രത്തിന്റെ കാവൽ ദേവിയാണ്. ഇതിന് ഭംഗിയുള്ള മുഖമുണ്ട് നാല് കൈകളും അവയിൽ വാൾ, ദണ്ഡ്, പസ എന്നിവയും ഹസ്തമുദ്രയും ഉണ്ട്.
മുൻഭാഗത്തെ മതിലിന്റെ വലതുഭാഗത്ത് ലക്ഷ്മിയുടെ പ്രതിമയുണ്ട്. മദ്ധ്യഭാഗത്ത് ഒരു ഹിന്ദു പുരോഹിതന്റെ പ്രതിമയുണ്ട്. ഈ പ്രതിമ ഒരു ടർബൻ ധരിച്ചിരിക്കുന്നു. അതിന് വലിയ മീശയുണ്ട്. ഇടതുഭാഗത്തായി പാർവ്വതിയുടെ പ്രതിമയുമുണ്ട്. ഈ പ്രതിമയുടെ ഒരു കയ്യിൽ ആയുധവും മറുകയ്യിൽ ഒരു ജലപാത്രവും ഉണ്ട്.
ക്ഷേത്രത്തിനകത്ത് മൂന്ന് അറകളുണ്ട്. ഇവിടെയാണ് പ്രാർത്ഥന നടക്കുന്നത്. ഇവയിലെല്ലാം അനേകം പ്രതിമകളുണ്ട്. വിഷ്ണു, ശിവൻ, ബ്രഹ്മാവ് എന്നിവരുടെ പ്രതിമകളാണിവ. ക്ഷേത്രത്തിനകത്ത് അനേകം വിശിഷ്ട ആഭരണങ്ങളുണ്ട്. ഇവ വിവിധ പ്രതിമകളിൽ ധരിച്ചിരിക്കുന്നു. ഇവ ഈ ക്ഷേത്രത്തെ മനോഹരമാക്കുന്നു.
ക്ഷേത്രത്തിന്റെ അകത്തുളള പ്രതിമകൾ
ഇടതുഭാഗത്തുള്ള വിഭാഗത്തിലുള്ള പ്രതിമകൾ
ക്ഷേത്രത്തിന് പുറകുശത്തുള്ള പ്രദേശത്തുള്ള പ്രതിമകൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.