ശെംഗലയിലെ യാക്കോവ്
ഇന്ത്യയുടെ മെത്രാപ്പോലീത്ത (1301) / From Wikipedia, the free encyclopedia
പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ഒരു മെത്രാപ്പോലീത്ത ആയിരുന്നു മാർ യാക്കോവ്. ശെംഗലയിലെ മാർ യാക്കോവ്, ഇന്ത്യയിലെ മാർ യാക്കോബ് എന്നിങ്ങനെയും ഇദ്ദേഹം അറിയപ്പെടുന്നു.[1] ഇന്ത്യയിൽ നിന്ന് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ സുറിയാനി കയ്യെഴുത്ത് പ്രതിയിൽ നിന്നാണ് ഇദ്ദേഹത്തെപറ്റിയുള്ള വിവരം ലഭിക്കുന്നത്. ക്രി. വ. 1301ൽ എഴുതപ്പെട്ട ഈ രേഖയിൽ മാർ യാക്കോവിനെ അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയായും മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന്റെ അവകാശിയായും വിശേഷിപ്പിക്കുന്നു.[2][3]
വസ്തുതകൾ മാർ യാക്കോബ് മെത്രാപ്പോലീത്ത, സഭ ...
മാർ യാക്കോബ് മെത്രാപ്പോലീത്ത | |
---|---|
മാർ തോമാ ശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിന്റെ മെത്രാപ്പോലീത്തയും ഭരണാധിപനും ക്രൈസ്തവ ഇന്ത്യയുടെ പരിശുദ്ധ സഭ മുഴുവന്റേയും മഹാനായകനും ഭരണാധിപനും | |
സഭ | കിഴക്കിന്റെ സഭ |
ഭദ്രാസനം | ഇന്ത്യ |
വൈദിക പട്ടത്വം | യാഹ്ബാലാഹാ 3ാമൻ (1245–1317) |
മെത്രാഭിഷേകം | യാഹ്ബാലാഹാ 3ാമൻ |
പദവി | മെത്രാപ്പോലീത്ത |
വ്യക്തി വിവരങ്ങൾ | |
വിഭാഗം | സുറിയാനി ക്രിസ്തീയത |
ഭവനം | മാർ കുര്യാക്കോസ് സഹദായുടെ പള്ളി, ശെംഗല, മലബാർ, ഇന്ത്യ |
അടയ്ക്കുക