![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2a/Vidyashankara_Temple_at_Shringeri.jpg/640px-Vidyashankara_Temple_at_Shringeri.jpg&w=640&q=50)
ശൃംഗേരി ശാരദാ പീഠം
From Wikipedia, the free encyclopedia
എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ശൃംഗേരി ശാരദാ പീഠം (സംസ്കൃതം: शृंगेरी शारदा पीठम; ഇംഗ്ലീഷ്: Sringeri Sharada Peetha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ ദക്ഷിണദേശത്തുള്ള മഠമാണ് ഇത്.[1] കർണാടകത്തിലെ ചിക്കമംഗളൂർ ജില്ലയിൽ തുംഗാ നദിക്കരയിലായാണ് ശാരദാമഠം സ്ഥിതിചെയ്യുന്നത്. മംഗളൂരു നഗരത്തിൽ നിന്ന് ഈ മഠം 105 കിലോമീറ്ററും, ബെംഗളൂരുവിൽനിന്ന് 303 കിലോമീറ്ററും അകലെയാണ്.
വസ്തുതകൾ ശൃംഗേരി ശാരദാ പീഠം, സ്ഥാനം ...
ശൃംഗേരി ശാരദാ പീഠം | |
---|---|
![]() | |
സ്ഥാനം | ശൃംഗേരി |
സ്ഥാപകൻ | ആദി ശങ്കരൻ |
ആദ്യ
ആചാര്യൻ |
Maṇḍana Miśra (Sureshwaracharya) |
കാലഘട്ടം | 820 AD |
വെബ്സൈറ്റ് | http://www.sringeri.net/ |
അടയ്ക്കുക