ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ കേന്ദ്ര കൃഷി, കാർഷികക്ഷേമ, ഗ്രാമവികസന വകുപ്പ് മന്ത്രിയായി തുടരുന്ന മധ്യ പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ശിവരാജ് സിംഗ് ചൗഹാൻ.(ജനനം : 1959 മാർച്ച് 3) 2005 മുതൽ 2023 വരെ നീണ്ട 18 വർഷം മധ്യ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു. നിലവിൽ 2024 മുതൽ വിദിഷ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന ചൗഹാൻ ലോക്സഭയിലെത്തുന്നത് ഇത് ആറാം തവണയാണ്.[1][2]
ശിവരാജ് സിംഗ് ചൗഹാൻ | |
---|---|
കേന്ദ്ര, കൃഷി കാർഷിക ക്ഷേമ വകുപ്പ് മന്ത്രി (ഗ്രാമ വികസനം അധിക ചുമതല) | |
ഓഫീസിൽ 2024 ജൂൺ 9-തുടരുന്നു | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
ലോക്സഭാംഗം | |
ഓഫീസിൽ 2024, 2004-2005, 1999, 1998, 1996, 1991 | |
മണ്ഡലം | വിദിഷ |
മധ്യപ്രദേശ്, മുഖ്യമന്ത്രി | |
ഓഫീസിൽ 2005-2008, 2008-2013, 2013-2018, 2020-2023 | |
മുൻഗാമി | ബാബുലാൽ ഗൗർ |
പിൻഗാമി | മോഹൻ യാദവ് |
മണ്ഡലം | ബുധനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jait, Sehore, മധ്യപ്രദേശ് | 5 മാർച്ച് 1959
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | സാധന ചൗഹാൻ |
കുട്ടികൾ | 2 പുത്രന്മാർ |
വസതി | ഭോപ്പാൽ |
As of 14 ജൂലൈ, 2024 ഉറവിടം: starsunfolded |
മധ്യ പ്രദേശിലെ സെഹോർ ജില്ലയിൽ ഒരു കർഷക കുടുംബത്തിൽ പ്രേം സിംഗ് ചൗഹാൻ്റെയും സുന്ദർ ഭായിയുടേയും മകനായി 1959 മാർച്ച് അഞ്ചിന് ജനിച്ചു. കിരാർ സമുദായക്കാരനായ ചൗഹാൻ്റെ വിദ്യാഭ്യാസ യോഗ്യത എം.എ. ഫിലോസഫിയാണ്. ഒരു കർഷകൻ കൂടിയാണ് ചൗഹാൻ.[3]
2005 മുതൽ 2023 വരെ നീണ്ട 18 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ശിവരാജ് സിംഗ് ചൗഹാൻ (ജനനം: 05 മാർച്ച് 1959) 1991 മുതൽ 2005 വരെ അഞ്ച് തവണ ലോക്സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[4][5][6][7]
1972-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായി രാഷ്ട്രീയ ജീവിതമാരംഭിച്ച ചൗഹാൻ 1976-ൽ സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റുഡൻറ്സ് യൂണിയൻ പ്രസിഡൻ്റായിരുന്നു. 1976-1977 കാലഘട്ടത്തിൽ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
പ്രധാന പദവികളിൽ
ലോക്സഭാംഗമായിരിക്കെ 2003-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചപ്പോൾ അന്നത്തെ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിംഗിനെതിരെ രഘോഹർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.
2005-ൽ ബിജെപി സംസ്ഥാന പ്രസിഡൻറായിരിക്കവെ അന്നത്തെ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന ബാബുലാൽ ഗൗറിന് പകരക്കാരനായാണ് ചൗഹാൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. ലോക്സഭാംഗമായിരുന്ന ചൗഹാൻ ലോക്സഭാംഗത്വം രാജിവച്ച് 2006-ൽ ബുധനി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ അധികാരത്തിൽ നിലനിർത്താൻ ചൗഹാന് കഴിഞ്ഞു.
2018-ൽ മുഖ്യമന്ത്രിയായി മൂന്നാം തവണയും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട ചൗഹാന് പക്ഷേ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. നേരിയ ഭൂരിപക്ഷത്തിന് അധികാരം നഷ്ടമായതോടെ നിയമസഭയിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
2020-ൽ[10] പിന്നീടുള്ള ധ്രുവീകരണത്തിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന കമൽനാഥുമായിട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസിൻ്റെ നിയമസഭാംഗങ്ങൾ അംഗത്വം രാജിവച്ച് ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ചതോടെ ചൗഹാൻ നാലാം പ്രാവശ്യവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[11][12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.