![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/dd/Apus_apus_01.jpg/640px-Apus_apus_01.jpg&w=640&q=50)
ശരപ്പക്ഷി
From Wikipedia, the free encyclopedia
എപ്പോഡിഫോർമീസ് (Apodidae) കുടുംബത്തിലെ ഒരിനം പക്ഷികളാണ് ശരപ്പക്ഷികൾ (സ്വിഫ്റ്റ്). നേർത്ത് നീണ്ട ചുണ്ടും വലിയ വായുമുള്ള ഈ പക്ഷികളുടെ ഭക്ഷണം ചെറിയ പ്രാണികൾ, വണ്ടുകൾ തുടങ്ങിയവയാണ്. ഇവയ്ക്ക് കാഴ്ചയിൽ മീവൽപ്പക്ഷികളുമായി (സ്വാളോ) സാമ്യമുണ്ട്. എന്നാൽ ഇവയുടെ കാലുകൾ തീരെ നീളം കുറഞ്ഞതും നാലുവിരലുകളും മുന്നോട്ട് നീണ്ടവയുമാണ്. അതിനാൽ ഇവയ്ക്ക് മീവലുകളെപ്പോലെ വൈദ്യുത കമ്പികളിലും മറ്റും ഇരതേടിയിരിക്കാൻ സാദ്ധ്യമല്ല. കൂർത്ത നഖങ്ങൾ കൊണ്ട് പ്രതലത്തോട് അള്ളിപ്പിടിച്ചിരിക്കാൻ മാത്രമേ ശരപ്പക്ഷികൾക്ക് കഴിയൂ. [1] മണിക്കൂറിൽ ഇരുനൂറു കിലോമീറ്ററിലധികം വേഗത്തിൽ പറക്കാനുള്ള ഇവയുടെ കഴിവുമൂലമാണ് ആംഗലേയത്തിൽ സ്വിഫ്റ്റ് എന്നും മലയാളത്തിൽ ശരപ്പക്ഷി എന്നും ഇവയ്ക്കു പേരു വരാൻ കാരണം.
വസ്തുതകൾ ശരപ്പക്ഷി, ശാസ്ത്രീയ വർഗ്ഗീകരണം ...
ശരപ്പക്ഷി | |
---|---|
![]() | |
ഒരു ശരപ്പക്ഷി, Apus apus മീവൽപ്പക്ഷികളുമായി ചിറകുകളുടെ വത്യാസം ശ്രദ്ധിക്കുക − | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Apodidae Hartert, 1897 |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/d/db/Pallid_Swift_by_Irvin_Calicut_IRV07813.jpg/640px-Pallid_Swift_by_Irvin_Calicut_IRV07813.jpg)