ചിലിയിലെ പ്രധാനപ്പെട്ട ഒരു തുറമുഖ നഗരമാണ് വൽപറാസിയോ. ചിലിയുടെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന വൽപറാസിയോയെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളിലൊന്നായി അംഗീകരിച്ചിട്ടുണ്ട്. ചിലിയൻ പാർലമെന്റിന്റെ ആസ്ഥാനവും ഈ നഗരത്തിലാണ്. 2003 ലാണ് ചിലിയൻ പാർലമെന്റ് വൽപറാസിയോയെ സാംസ്കാരിക തലസ്ഥാനമായി പ്രഖ്യാപിച്ചത്. വലിപ്പത്തിൽ ചിലിയിൽ ആറാം സ്ഥാനം മാത്രമുള്ള വൽപറാസിയോയിൽ 2,63,499 ജനങ്ങൾ (2002 സെൻസസ്) താമസിക്കുന്നു. സാന്തിയാഗോയിൽ 70 കി.മീ. അകലെയാണ് വൽപറാസിയോ. പനാമ കനാൽ നിർമ്മിക്കുന്നതിനുമുമ്പ് അറ്റ്‌ലാന്റിക്കിനും പസിഫിക്കിനുമിടയിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽത്താവളം വൽപറാസിയോ തുറമുഖമായിരുന്നു. 'ജുവൻ ഒഫ് ദ പസഫിക്' എന്നാണ് ഇവിടം വിളിക്കപ്പെട്ടത്. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചും തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അഗ്നിശമനസേനയും ചിലിയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയും ഏറ്റവും പഴയ സ്പാനിഷ് പത്രവും ഉണ്ടായതും വൽപറാസിയോയിലാണ്. 'കടലിന്റെ കാമുകി'യെന്ന് നെറൂത വിശേഷിപ്പിച്ച ഈ തുറമുഖനഗരത്തിൽ ചിലിയൻ സംസ്കാരം തുടിച്ചു നില്ക്കുന്നു. 1536 മുതലുള്ള സ്പാനിഷ് കുടിയേറ്റങ്ങളിൽ നഗരമാകാൻ തുടങ്ങിയ വൽപറാസിയോയുടെ പ്രാചീനത സംരക്ഷിക്കാൻ വൻതോതിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അയന്ദേയും പിനോഷെയും ജനിച്ചതും നെറൂതയും നിക്കരാഗ്വൻ കവി റൂബെൻ ദാരിയോയും താമസിച്ചതും ഇവിടെയാണ്.

വസ്തുതകൾ വൽപറാസിയോ Valparaíso, Country ...
വൽപറാസിയോ

Valparaíso
Thumb
Countryചിലി
വിസ്തീർണ്ണം
  City401.6 ച.കി.മീ.(155.1  മൈ)
ഉയരം
10 മീ(30 അടി)
ജനസംഖ്യ
 (2002)
  City2,75,982
  ജനസാന്ദ്രത690/ച.കി.മീ.(1,800/ച മൈ)
  നഗരപ്രദേശം
2,75,141
  മെട്രോപ്രദേശം
9,30,220
  
841
സമയമേഖലUTC−4 (CLT)
  Summer (DST)UTC−3 (CLST)
ഏരിയ കോഡ്(country) 56 + (city) 32
വെബ്സൈറ്റ്Official website (in Spanish)
അടയ്ക്കുക

അവലംബം

ചിത്രശാല

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.