വർത്സ്യം
നാവുകൊണ്ട് സുപ്പീരിയർ അൽവിയോളാർ റിഡ്ജിന് എതിരായി അല്ലെങ്കിൽ അതിനോട് അടുപ്പിച്ച് ആവിഷ്കരിക് / From Wikipedia, the free encyclopedia
ശബ്ദോച്ചാരണത്തിൽ വായുപ്രവാഹത്തെ ജിഹ്വാഗ്രം കൊണ്ട് മേൽവരിപ്പല്ലിന്റെ ഊനിൽ തടഞ്ഞുവിട്ട് ഉച്ചരിക്കുന്ന ഭാഷണശബ്ദത്തിന് വർത്സ്യം എന്ന് പറയുന്നു. അധുനിക സ്വനവിജ്ഞാനമനുസരിച്ച് നാവ് വായുടെ മേൽത്തട്ടിലെ മോണയോടടുപ്പിച്ചോ മോണയെ സ്പർശിച്ചോ ഉച്ചരിക്കുന്നവയാണ് വർത്സ്യവ്യഞ്ജനങ്ങൾ (Alveolar consonant). വർത്സ്യങ്ങൾ നാവിന്റെ അഗ്രം, ദളം (Blade of tongue) എന്നിവയുപയോഗിച്ചാണ് ഉച്ചരിക്കുന്നത്. ഇവ യഥാക്രമം അഗ്ര്യവ്യഞ്ജനങ്ങൾ, ദളീയവ്യഞ്ജനങ്ങൾ എന്നിങ്ങനെ അറിയപ്പെടുന്നു. ഉച്ചരിക്കുമ്പോൾ ജിഹ്വാഗ്രം പല്ലിനെ സ്പർശിക്കുവോളം അടുക്കുന്നതിനാൽ ദളീയവർത്സ്യങ്ങളെ ദന്ത്യങ്ങളായി തെറ്റിദ്ധരിക്കാറുണ്ട് (ഉദാഹരണം: മലയാളത്തിലെ സകാരം). വായ്പ്പോട് അവസാനിക്കുന്നതും അനുരണത്വമുള്ളതുമായ ഈ ഭാഗം സ്വനങ്ങൾക്ക് സവിശേഷമായ സ്വരഗുണം നൽകുന്നു.