From Wikipedia, the free encyclopedia
ഒരു ലോഹത്തിനെയോ പോളിമറിനെയോ പ്ലാസ്തികവിരൂപണത്തിന് വിധേയമാക്കിക്കൊണ്ട് അതിന്റെ പ്രബലത(Strength) വർദ്ധിപ്പിക്കുന്നതിനെയാണ് വർത്തനകഠിനീകരണം(Work hardening) അഥവാ ആതാനകഠിനീകരണം(strain hardening) എന്നുപറയുന്നത്. വർത്തനകഠിനീകരണം അഭികാമ്യമോ അനഭികാമ്യമോ ചിലപ്പോൾ പരിണതഫലമായി ഉണ്ടാകുന്നതോ ആകാം.
പദാർത്ഥത്തിനുളളിലെ ക്രിസ്റ്റൽഘടനയ്ക്കുളളിൽ സ്ഥാനഭ്രംശങ്ങൾ ഉണ്ടാകുകയോ സഞ്ചരിക്കുകയോ ചെയ്യുന്നതുമൂലമാണ് പ്രബലീകരണം ഉണ്ടാകുന്നത്.[1] ഉയർന്ന ക്വഥനാങ്കമുളള(Melting point) പല അഭംഗുര(nonbrittle) ലോഹങ്ങളും പോളിമറുകളും ഈ വിധത്തിൽ പ്രബലീകരിക്കാറുണ്ട്. [2] ലഘുകാർബൺസ്റ്റീലുകൾ ഉൾപ്പെടെ താപസ്ഫുടം (heat treatment) ചെയ്യാൻ സാധ്യമല്ലാത്ത ലോഹസങ്കരങ്ങളെ സാധാരണയായി വർത്തനകഠിനീകരണമാണ് ചെയ്യാറുളളത്. ഇൻഡിയം പോലുളളവയ്ക്ക് കുറഞ്ഞതാപനിലകളിൽ വർത്തനകഠിനീകരണം സാധ്യമല്ല.[3] എന്നാൽ ശുദ്ധചെമ്പും അലുമിനിയവും പോലെ ചിലവയെ വർത്തനകഠിനീകരണത്തിലൂടെ മാത്രമേ പ്രബലീകരിക്കാൻ സാധിക്കുകയുളളു.[4]
വർക്ക്പീസിൽ കട്ടർ പലതവണ കടന്നപോയതിന്റെ ഫലമായി വർക്ക്പീസ് കഠിനീകരണം ആർജ്ജിക്കുകയും തന്മൂലം കട്ടറിന് തകരാറുസംഭവിക്കുന്നതും വർക്ക്ഹാർഡനിംഗിന്റെ ദോഷഫലമാണ്. ചില ലോഹസങ്കരങ്ങൾക്ക് ഇങ്ങനെ സംഭവിക്കാനുളള സാധ്യത കൂടുതലാണ്. സ്പ്രിംഗുകൾ പോലെ വളയുകയും പുളയുകയും ചെയ്യേണ്ടുന്ന ആവശ്യങ്ങൾക്കായി രൂപകല്പനചെയ്തിട്ടുളള വസ്തുക്കൾ ഇപ്രകാരം വർക്ക്ഹാർഡനിംഗിന് വിധേയമാകാതിരിക്കുന്നതിനായി അവയെ താപസ്ഫുടം ചെയ്ത പ്രത്യേക ലോഹസങ്കരങ്ങൾ കൊണ്ടാണ് ഉണ്ടാക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.