വെൽകം ട്രസ്റ്റ്
From Wikipedia, the free encyclopedia
വെൽകം ട്രസ്റ്റ് യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടൻ ആസ്ഥാനമായി, ആരോഗ്യ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ചാരിറ്റബിൾ ഫൗണ്ടേഷനാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം പോഷിപ്പിക്കുന്നതിനുള്ള ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായം നൽകുന്നതിനായി, ഫാർമസ്യൂട്ടിക്കൽ വ്യവസായ പ്രമുഖൻ ഹെൻറി വെൽകം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ച മൂലധനം ഉപയോഗിച്ചാണ് 1936 ൽ ഇത് സ്ഥാപിക്കപ്പെട്ടത്. "എല്ലാവരും നേരിടുന്ന അടിയന്തിര ആരോഗ്യ വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ശാസ്ത്രത്തെ പിന്തുണയ്ക്കുക" എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രഖ്യാപിത ലക്ഷ്യം. 2020 ൽ 29.1 ബില്യൺ പൌണ്ടിന്റെ സാമ്പത്തിക എൻഡോവ്മെൻറ് ഉണ്ടായിരുന്ന ഇത് ലോകത്തിലെ നാലാമത്തെ സമ്പന്നമായ ചാരിറ്റബിൾ ഫൗണ്ടേഷനായി മാറി. 2012-ൽ വെൽക്കം ട്രസ്റ്റിനെ ഫിനാൻഷ്യൽ ടൈംസ് വിശേഷിപ്പിച്ചത് യുണൈറ്റഡ് കിംഗ്ഡത്തിലെ ശാസ്ത്രീയ ഗവേഷണത്തിനായി സർക്കാരിതര ധനസഹായം നൽകുന്ന ഏറ്റവും വലിയ ദാതാവെന്നും ലോകത്തിലെ ഏറ്റവും വലിയ ദാതാക്കളിലൊന്നുമെന്നാണ്.[5] വെൽക്കം ട്രസ്റ്റിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, 2019/2020 സാമ്പത്തിക വർഷത്തിൽ GBP £ 1.1 ബില്യൺ അവർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു.[6]
സ്ഥാപിതം | 1936; 88 years ago (1936) |
---|---|
സ്ഥാപകർ | സർ ഹെൻറി വെൽകം |
രജിസ്ട്രേഷൻനമ്പർ | 210183 |
Focus | ബയോമെഡിക്കൽ ഗവേഷണം |
ആസ്ഥാനം | ലണ്ടൻ, NW1 യുണൈറ്റഡ് കിംഗ്ഡം |
Location |
|
അക്ഷരേഖാംശങ്ങൾ | 51°31′32.55″N 0°8′6.07″W |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | United Kingdom and overseas |
പ്രധാന വ്യക്തികൾ | Baroness Eliza Manningham-Buller[1] (Chair) Dr Jeremy Farrar[2] (Director) |
Endowment | £25.9 billion[3] |
Employees | 2,057[4] |
മുദ്രാവാക്യം | Good health makes life better. We want to improve health for everyone by helping great ideas to thrive. |
വെബ്സൈറ്റ് | www |