![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/55/Pesto_ingredients_-_blurred.jpg/640px-Pesto_ingredients_-_blurred.jpg&w=640&q=50)
വെള്ളെഴുത്ത്
From Wikipedia, the free encyclopedia
പ്രായം കൂടിവരുന്നതിനനുസരിച്ച് മനുഷ്യ നേത്രത്തിലെ ലെൻസിന്റെയും, ലെൻസ് ക്യാപ്സ്യൂളിന്റെയും ഇലാസ്തികത നഷ്ടപ്പെടുന്നതുമൂലവും, ലെൻസ് കാഠിന്യം വർദ്ധിക്കുന്നതുമൂലവും അടുത്തുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ പതിപ്പിക്കാനുള്ള കണ്ണിന്റെ കഴിവ് ക്രമേണ കുറഞ്ഞുവരുന്ന ഒരു അവസ്ഥയാണ് വെള്ളെഴുത്ത് അഥവാ പ്രസ്ബയോപ്പിയ (Presbyopia). നാൽപ്പതുവയസ്സാകുന്നതോടുകൂടി ദൃഷ്ടിദൂരം ഇരുപത്തഞ്ചു സെന്റി മീറ്ററിനും മേലെയാകും, അറുപതുവയസ്സാകുന്നതോടുകൂടി അത് എൺപതുസെന്റീമീറ്ററായും വർദ്ധിക്കുന്നു.
വസ്തുതകൾ വെള്ളെഴുത്ത്, സ്പെഷ്യാലിറ്റി ...
വെള്ളെഴുത്ത് | |
---|---|
![]() | |
വെള്ളെഴുത്ത് ഉള്ള ഒരു വ്യക്തിക്ക് പട്ടികയുടെ ചെറിയ പ്രിന്റ് വായിക്കാൻ പ്രയാസമാണ്. | |
സ്പെഷ്യാലിറ്റി | ഒപ്റ്റോമെട്രി, നേത്രവിജ്ഞാനം |
ലക്ഷണങ്ങൾ | ചെറിയ എഴുത്ത് വായിക്കാൻ വിഷമം, ദൂരെ പിടിച്ച് വായിക്കേണ്ട സ്ഥിതി, തലവേദനകൾ, കണ്ണിന് അനുഭവപ്പെടുന്ന ക്ലേശം |
സാധാരണ തുടക്കം | 40 വയസ്സുമുതൽ മോശമാവുന്ന കാഴ്ച |
കാരണങ്ങൾ | കണ്ണിന്റെ ലെൻസ് (ശരീരവിജ്ഞാനീയം) പ്രായമേറി കട്ടിയാവുന്നതുമൂലം |
ഡയഗ്നോസ്റ്റിക് രീതി | നേത്ര പരിശോധന |
Treatment | കണ്ണട,കൊണ്ടാക്റ്റ് ലെൻസ്[1] |
അടയ്ക്കുക