![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/ba/WLG_airport.jpg/640px-WLG_airport.jpg&w=640&q=50)
വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം
From Wikipedia, the free encyclopedia
ന്യൂസിലൻഡിന്റെ തലസ്ഥാന നഗരമായ വെല്ലിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം.വെല്ലിംഗ്ടൺ നഗരത്തിൽ നിന്നും 6 കിലോമീറ്റർ മാറി പ്രാന്തപ്രദേശമായ റോങൊടെയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വെല്ലിംഗ്ടൺ സിറ്റി കൗൺസിൽ, ന്യൂസിലൻഡിലെ പ്രമുഖ നിർമ്മാണക്കമ്പനിയായ ഇൻഫ്രാടീൽ എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ളതാണ് വെല്ലിംഗ്ടൺ വിമാനത്താവളം. 1935ൽ നിർമ്മാണം പൂർത്തിയായ വെല്ലിംഗ്ടൺ വിമാനത്താവളം സുരക്ഷാകാരണങ്ങൾ മുൻ നിർത്തി 1947ൽ അടച്ചുപൂട്ടി[4]. പിന്നീട് 1959ൽ നവീകരിച്ച വെല്ലിംഗ്ടൺ വിമാനത്താവളം ഇന്ന് രാജ്യത്തെ മൂന്നാമത് ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമാണ്[5]. എയർ ന്യൂസിലൻഡിന്റെ ഒരു പ്രധാന ഹബ് ആണ് വെല്ലിംഗ്ടൺ വിമാനത്താവളം.സിംഗപ്പൂർ എയർലൈൻസ്, ക്വാണ്ടാസ് ,എയർ ഓസ്ട്രേലിയ തുടങ്ങിയവയാണ് വെല്ലിംഗ്ടൺ വിമാനത്താവളത്തിലെക്ക് സർവീസ് നടത്തുന്ന പ്രധാനപ്പെട്ട വിദേശ എയർലൈനുകൾ.
വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() വെല്ലിംഗ്ടൺ അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||
![]() മൗണ്ട് വിക്ടോറിയയിൽനിന്നുമുള്ള വിമാനത്താവളത്തിന്റെ ദൃശ്യം. | |||||||||||||||
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ |
| ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Wellington International Airport Ltd | ||||||||||||||
Serves | വെല്ലിംഗ്ടൺ, ന്യൂസിലൻഡ് | ||||||||||||||
സ്ഥലം | രോങോറ്റായ്, വെല്ലിംഗ്ടൺ, ന്യൂസിലൻഡ് | ||||||||||||||
Hub for | എയർ ന്യൂസിലൻഡ് | ||||||||||||||
സമുദ്രോന്നതി | 13 m / 42 ft | ||||||||||||||
നിർദ്ദേശാങ്കം | 41°19′38″S 174°48′19″E | ||||||||||||||
വെബ്സൈറ്റ് | http://www.wellingtonairport.co.nz | ||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (July 2014 to July 2015) | |||||||||||||||
|