വെയ്ബാക്ക് മെഷീൻ
ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ശേഖരണിയാ / From Wikipedia, the free encyclopedia
വേൾഡ് വൈഡ് വെബിനേയും ഇന്റർനെറ്റിൽ സൂക്ഷിച്ചിരിക്കുന്ന മറ്റു വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ ശേഖരണിയാണ് വെയ്ബാക്ക് മെഷീൻ (Wayback Machine). സാൻ ഫ്രാൻസിസ്കോ ആസ്ഥാനമാക്കി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയായ ഇന്റർനെറ്റ് ആർകൈവ് ആണ് വെയ്ബാക്ക് മെഷീൻ എന്ന ഡിജിറ്റൽ ശേഖരണിക്ക് രൂപം നൽകിയത്. 2001 ൽ ആണ് വെയ്ബാക്ക് മെഷീൻ രൂപീകൃതമായത്.[4][5]കമ്പ്യൂട്ടർ എൻജീയർമാരായ ബ്രെവ്സ്റ്റർ കാലെയും ബ്രൂസ് ഗില്ലറ്റും ചേർന്നാണ് ഇത് സജ്ജീകരിച്ചത്. ഈ സേവനം വഴി ഉപയോക്താക്കൾക്ക് ശേഖരിച്ച അതേ പതിപ്പിൽ നാൾവഴി അനുസരിച്ച് വെബ് താളുകൾ കാണാൻ സാധിക്കുന്നു. നാൾവഴി അനുസരിച്ച് വെബ് താളുകളുടെ പതിപ്പുകൾ ഉപയോക്താക്കളിൽ എത്തിക്കുന്ന വെയ്ബാക്ക് മെഷീന് ഈ പേരുനൽകിയത് The Rocky and Bullwinkle Show എന്ന കാർട്ടൂൺ പരമ്പരയിലെ ഒരു സാങ്കൽപിക സമയ യന്ത്രമായ WABAC മെഷീൻ അല്ലെങ്കിൽ വേ മെഷീൻ എന്നതിൽ നിന്നാണ്.[6][7]
![]() | |
പ്രമാണം:WaybackMachineHomepageNovember2015.png Homepage as of November 2015. | |
വിഭാഗം | Archive |
---|---|
ഉടമസ്ഥൻ(ർ) | Internet Archive |
യുആർഎൽ | archive |
അലക്സ റാങ്ക് | ![]() |
ആരംഭിച്ചത് | ഒക്ടോബർ 24, 2001; 22 വർഷങ്ങൾക്ക് മുമ്പ് (2001-10-24)[2][3] |
നിജസ്ഥിതി | Active |
പ്രോഗ്രാമിംഗ് ഭാഷ | C, Perl |