വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ
From Wikipedia, the free encyclopedia
ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വൂഹാൻ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് വൂഹാൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ[1] (ചൈനീസ്: 武汉大学医学部). ചൈനീസ് സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണത്തിൻ കീഴിലാണ് ഈ മെഡിക്കൽ സ്കൂൾ. പണ്ട് ഹുബെയ് മെഡിക്കൽ യൂണിവേഴ്സിറ്റി (HBMU) എന്നറിയപ്പെട്ടിരുന്നു. 1943ൽ മെഡിക്കൽ സ്കൂൾ സ്ഥാപിതമായി, 2000ൽ വൂഹാൻ യൂണിവേഴ്സിറ്റിയുമായി ലയിച്ചു.[2]
വസ്തുതകൾ ആദർശസൂക്തം, തരം ...
武汉大学医学部 | |
![]() | |
ആദർശസൂക്തം | സ്വയം നവീകരിച്ചു ശക്തി നേടുക, നിഷ്ഠയോടെ പ്രവർത്തിക്കുക, സത്യത്തെ അഭിലഷിക്കുക, അദ്ധ്വാനിച്ചു കണ്ടെത്തുക (മലയാളം)
|
---|---|
തരം | ദേശീയ സർവകലാശാല |
സ്ഥലം | വൂഹാൻ, ഹുബെയ്, ![]() |
വെബ്സൈറ്റ് | ചൈനീസ് പതിപ്പ് |
അടയ്ക്കുക