![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c0/Portrait_of_Winston_Churchill.jpg/640px-Portrait_of_Winston_Churchill.jpg&w=640&q=50)
വിൻസ്റ്റൺ ചർച്ചിൽ (എഴുത്തുകാരൻ)
From Wikipedia, the free encyclopedia
വിൻസ്റ്റൺ ചർച്ചിൽ ഇരുപതാം നൂറ്റാണ്ടിലെ വിപണിയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞിരുന്ന പുസ്തകങ്ങളുടെ രചയിതാവായ അമേരിക്കക്കാരനായ സാഹിത്യകാരനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലം 1871 നവംബർ 10 മുതൽ 1947 മാർച്ച് 12 വരെയായിരുന്നു. ഈ കാലഘട്ടത്തിൽ, ഒരു എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം തന്റെ അതേ പേരിലുള്ള ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞനായ വിൻസ്റ്റൺ എസ്. ചർച്ചിലിന്റെ നിഴലിൽപ്പെട്ടുപോയിരിക്കുന്നു. അവർ തമ്മിൽ വളരെയധികം സമാനതകളുണ്ടായിരുന്നുവെങ്കിലും മറ്റു ബന്ധങ്ങളൊന്നും തന്നെയില്ല.