വിൻസന്റ് വാൻഗോഗ്
From Wikipedia, the free encyclopedia
വിൻസെന്റ് വില്ലെം വാൻഗോഗ്, (മാർച്ച് 30, 1853 - ജൂലൈ 29, 1890) ഒരു ഡച്ച് ചിത്രകാരനായിരുന്നു. വാൻഗോഗ് ചിത്രങ്ങളുടെ വൈകാരികതയും വർണ്ണവൈവിദ്ധ്യവും ഇരുപതാംനൂറ്റാണ്ടിലെ പാശ്ചാത്യകലയിൽ നിർണായകസ്വാധീനം ചെലുത്തി[1]. തന്റെ ജീവിതകാലത്ത് കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും വാൻഗോഗിനെ വേട്ടയാടി. തന്റെ 37- മത്തെ വയസ്സിൽ താരതമ്യേന അപ്രശസ്തനായി ആത്മഹത്യ ചെയ്ത വാൻഗോഗിന്റെ പ്രശസ്തി മരണശേഷം നാൾക്കുനാൾ വർദ്ധിച്ചു. ലോകത്തേറ്റവും തിരിച്ചറിയപ്പെടുന്നതും വിലയേറിയവയും ആണ് ഇന്ന് വാൻഗോഗ് ചിത്രങ്ങൾ[2].
വസ്തുതകൾ
വിൻസന്റ് വാൻഗോഗ് | |
വാൻഗോഗ് - സ്വയം വരച്ച ചിത്രം (1887) | |
ജനനപ്പേര് | വിൻസെന്റ് വില്ലെം വാൻഗോഗ് |
ജനനം | (1853-03-30)30 മാർച്ച് 1853 സിൻഡെർട്, നെതർലന്റ്സ് |
മരണം | 29 ജൂലൈ 1890(1890-07-29) (പ്രായം 37) ഓവർസുർവായ്സ്, ഫ്രാൻസ് |
പൗരത്വം | ഡച്ച് |
രംഗം | ചിത്രകാരൻ |
പ്രസ്ഥാനം | Post-Impressionism |
അടയ്ക്കുക